ഫാക്ടറി ലൈസന്‍സില്ലാതെ ഫാക്ടറി നടത്തിയ ഉടമക്കെതിരെ കോടതി കേസെടുത്തു... പ്രതി ജൂണ്‍ 4 ന് ഹാജരാകണം

രജിസ്‌ട്രേഷന്‍ ലൈസന്‍സില്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിച്ച ഉടമക്കെതിരെ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു. വലിയതുറ ഫ്രണ്ട്‌സ് എന്‍ജിനീയറിംഗ് വര്‍ക്‌സ് ഉടമയും മനേജരുമായ സുബാഷ് ഗോമസിനെതിരെയാണ് ഫാക്ടറി കേസ് എടുത്തത്. പ്രതി ജൂണ്‍ 4 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടു.
2015 മെയ് 14 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ഫാക്ടറി ഇന്‍സ്‌പെക്ടര്‍ എസ്. ഭദ്രന്‍ നടത്തിയ പരിശോധനയിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. രജിസ്‌ട്രേഷനില്ലാതെ പ്രവര്‍ത്തിപ്പിച്ച ഫാക്ടറിയില്‍ ജനറല്‍ എഞ്ചിനീയറിംഗ് വര്‍ക്കുകളായ ഗേറ്റ് , ഗ്രില്ല് , റൂഫ് , ഷട്ടര്‍ മുതലായ ജോലികള്‍ ഏഴ് തൊഴിലാളികള്‍ ചെയ്യുന്നതായി കണ്ടു.
ആറ് കുതിരശക്തി 4.476 കിലോ വാട്ട്) വൈദ്യുതി ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടു. തൊട്ടടുത്ത കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഓവര്‍ ഹെഡ് ലൈനില്‍ നിന്നും ആണ് വൈദ്യുതി കണക്ഷന്‍ എടുത്തിരുന്നത്. ഫാക്ടറി ലൈസന്‍സും രജിസ്റ്ററുകളും ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതായും കണ്ടെത്തി കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു.
1957ലെ കേരള ഫാക്ടറീസ് ചട്ടങ്ങളിലെ ചട്ടം 5 (3) ( ഫാക്ടറി ലൈസന്‍സില്ലാതെ നിര്‍മാണ പ്രക്രിയ ചെയ്യല്‍ ) , ചട്ടം 130 ( എല്ലാ തൊഴിലാളികളുടെയും മസ്റ്റര്‍ റോള്‍ പരിപാലിക്കാതിരിക്കല്‍) , ചട്ടം 132 ( ബൗണ്ട് പരിശോധന ബുക്ക് പരിപാലിക്കാതിരിക്കല്‍ ) എന്നീ ലംഘനങ്ങള്‍ക്ക് 1948 ല്‍ നിലവില്‍ വന്ന ഫാക്ടറീസ് നിയമത്തിലെ 6 (1) (ഡി) , 112 , 92 , 105 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി ഫാക്ടറി കേസെടുത്തത്.
" f
https://www.facebook.com/Malayalivartha























