ഗൂഢാലോചന നടത്തിയവരും,സംരക്ഷണം നൽകിയവരും അടക്കം 12 പ്രതികൾ കേസിലുണ്ടാവും; കൊലപാതകത്തിന് ജില്ലാ ആശുപത്രിയിൽ നിന്നും അക്രമികൾ എത്തിയത് വലിയങ്ങാടി വഴി; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കെലാപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടയിൽ നാല് പേർ കസ്റ്റഡിയിലെന്ന സൂചന ഇപ്പോൾ പുറത്തുവരികയാണ് .പോലീസ് കസ്റ്റഡിയിലെടുത്തത് കൊലയാളിസംഘത്തിന് വാഹനം നൽകിയവരെയാണ്. ഗൂഢാലോചന നടത്തിയവരും,സംരക്ഷണം നൽകിയവരും അടക്കം 12 പ്രതികൾ കേസിലുണ്ടാവുമെന്നാണ് വിവരം.
കൊലയാളി സംഘത്തിലെ നാല് പേരുടെ വിവരങ്ങൾ പോലീസ് ഇന്നലെ പുറത്ത് വിട്ടു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെ തിരിച്ചറിയുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഫോൺ വിവരങ്ങൾ എന്നിവയിൽ നിന്നായിരുന്നു പ്രതികളെ തിരിച്ചറിഞ്ഞിരിക്കുന്നത്.
83 എസ്ഡിപിഐ പ്രവർത്തകരെയും പോലീസ് കരുതൽ തടങ്കലിലാക്കി. ഇവരിൽ നിന്ന് 25 മൊബൈൽ ഫോണുകളും കസ്റ്റഡിലെടുക്കുകയുണ്ടായി . ക്രിമിനൽ പശ്ചാത്തലമുള്ള എസ്ഡിപിഐ പ്രവർത്തകരെ തടവിലാക്കി
കൊലപാതകത്തിൽ പ്രതികളുടെ കൂടുൽ ദ്യശ്യങ്ങൾ പുറത്ത് വരുന്നുണ്ട് . മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമികൾ പാലക്കാട് വലിയങ്ങാടി മാർക്കറ്റിന് മുൻപിലൂടെ കടന്ന് പോവുന്ന ദ്യശ്യങ്ങളടക്കം ലഭ്യമായിരിക്കുകയാണ് . അക്രമികളുടെ വാഹനങ്ങൾ ഉൾപ്പെടെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരിക്കുകയാണ്.
കൊലപാതകത്തിന് ജില്ലാ ആശുപത്രിയിൽ നിന്നും അക്രമികൾ എത്തിയത് വലിയങ്ങാടി വഴിയാണെന്നും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. പക്ഷേ ഗൂഡാലോചനയിലേക്ക് പൊലീസിന് എത്താനായിട്ടില്ല. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്നും അവർ കേരളത്തിൽ തന്നെയുണ്ടെന്ന് പറയുമ്പോഴും അതിൽ ഒരാളെപ്പോലും പിടികൂടാൻ പൊലീസിനായിട്ടില്ല.
സുബൈർ വധത്തിൽ പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ശ്രീനിവാസന്‍റെ കൊലപാതകത്തിൽ പങ്കെടുത്ത ഒരാളെയെങ്കിലും പിടികൂടിയാൽ മാത്രമേ മറ്റ് പ്രതികളിലേക്കും ഗൂഡാലോചനക്കാരിലേക്കും എത്താൻ സാധിക്കൂ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ലായിരുന്നു . ഇതിൽ നിന്നാണ് കൊലയാളിസംഘത്തെ സഹായിച്ച നാല് പേരിലേക്ക് എത്താൻ പൊലീസിനായത്. കുറെയേറെപ്പേരെ കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ടെങ്കിലും ഇതിൽ നിന്ന് മുന്നോട്ടു പോകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha






















