'അവർ ഹിന്ദുവാണെന്ന് പറയുന്നു…. അപ്പൊ എന്നാൽ അമ്പലത്തിൽ ഉത്സവം കൂടീട്ടു പോയാ മതി എന്ന് ഇല്ലണ്ണാ പോയിട്ട് ആവശ്യമുണ്ടെന്നു ഞങ്ങളും…. പൊരുന്ന വഴി മുഴുവൻ മനസ്സില് അവരെന്തിനായിരിക്കും മതം ചോദിച്ചത്….മുസ്ലിമായിട്ടും അവനെന്തിനായിരിക്കും ഹിന്ദുവാണെന്ന് പറഞ്ഞതെന്ന് മനസ്സിനെ വല്ലാതെ അലട്ടി...' കർണാടകയിലെ ഒരു ഗ്രാമത്തിൽ വെച്ചുണ്ടായ അനുഭവം പങ്കുവെച്ച് ജസ്ല മാടശ്ശേരി

കർണാടകയിലെ ഒരു ഗ്രാമത്തിൽ യാത്ര ചെയ്യവേ സംഭവിച്ച അനുഭവം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ഗ്രാമത്തിൽ നടന്ന ഒരാഘോഷത്തിന്റെ വീഡിയോ പകർത്തിയ ശേഷം മടങ്ങവേ അവർ തന്റെ മതം ഏതാണെന്ന് ചോദിച്ചുവെന്ന് ജസ്ല പറയുകയുണ്ടായി.
ആഘോഷങ്ങളിൽ എല്ലാം തന്നെ അവിചാരിതമായി പങ്കെടുത്ത ജസ്ലയ്ക്കും സുഹൃത്തുക്കൾക്കും അവർ പ്രസാദമായി കൽക്കണ്ടവും കശുവണ്ടിയും മുന്തിരിയും നൽകി. ശേഷം മുസ്ലിമാണോ ഹിന്ദുവാണോ ക്രിസ്ത്യനാണോ എന്നവർ ചോദിച്ചുവെന്നും ഇതൊന്നുമല്ലെന്ന് താൻ മറുപടി നൽകിയെന്നും ജസ്ല പറയുകയാണ് .
ജസ്ല മാടശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
യാത്രയിലാണ്… വഴിമധ്യേ ഒരു ചെറിയ ആഘോഷം കണ്ടു വീഡിയോ എടുക്കാൻ അനുവാദം വാങ്ങി…. വളരെ സന്തോഷത്തോടെ തന്നെ അവർ എടുത്തോളാൻ പറഞ്ഞു.. വീഡിയോ എടുത്തോണ്ടിരിക്കുന്നതിനിടെ സുഹൃത്തുക്കൾ വിളിച്ചു വാ പോവാം… അപ്പോഴേക്കും അവർ വരുന്നു…. പ്രസാദമായി നിറയെ കൽക്കണ്ടവും കശുവണ്ടിയും മുന്തിരിയും ഒക്കെ തരുന്നു… സന്തോഷത്തോടെ ഞങ്ങൾ അത് വാങ്ങിക്കഴിക്കുന്നു.. പിന്നീട് മുഖത്തേക്ക് നോക്കി.. ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിമാണോ എന്നൊക്കെ ചോദിക്കുന്നു…
കന്നഡത്തിൽ. ഏതുമല്ലെന്നു ഞാൻ മലയാളത്തിൽ പറഞ്ഞത് മനസ്സിലായില്ല ഫ്രണ്ട്സിനോട് ചോദിക്കുന്നു അവർ ഹിന്ദുവാണെന്ന് പറയുന്നു…. അപ്പൊ എന്നാൽ അമ്പലത്തിൽ ഉത്സവം കൂടീട്ടു പോയാ മതി എന്ന് ഇല്ലണ്ണാ പോയിട്ട് ആവശ്യമുണ്ടെന്നു ഞങ്ങളും…. പൊരുന്ന വഴി മുഴുവൻ മനസ്സില് അവരെന്തിനായിരിക്കും മതം ചോദിച്ചത്….മുസ്ലിമായിട്ടും അവനെന്തിനായിരിക്കും ഹിന്ദുവാണെന്ന് പറഞ്ഞതെന്ന് മനസ്സിനെ വല്ലാതെ അലട്ടി.
https://www.facebook.com/Malayalivartha






















