ഇനി രാമൻപിള്ളയല്ല! മുകുൾ റോത്തഗി.. ഗർജ്ജിക്കുന്ന സിഹം, കോടതി വിറയ്ക്കും... കോടികൾ വാരിയെറിഞ്ഞ് വീണ്ടും ദിലീപ്! ക്രൈംബ്രാഞ്ചിനെ പായിക്കാൻ അവസാന അടവ് ; ഇനി എന്ത് സംഭവിക്കും.. മുൻകൂട്ടിയെറിഞ്ഞ് ദിലീപ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ പ്രതി ദിലീപിന് തിരിച്ചടി നൽകിക്കൊണ്ട് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് കഴിഞ്ഞ ദിവസമാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതായിരുന്നു വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി തള്ളിയത്. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന നിയമോപദേശം തേടിയിരിക്കുകയാണ് ദിലീപ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്നാണ് ദിലീപ് നിയമോപദേശം തേടിയത്. അപ്പീൽ നൽകിയാൽ കാലതാമസം ഉണ്ടാകുമോയെന്നും പരിശോധിക്കും.
എന്നാൽ വധഗൂഢാലോചന കേസിൽ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് തുടരുന്നത് ദിലീപിനെ സംബന്ധിച്ച് അത്ര നല്ലതല്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും ഇപ്പോൾ നടക്കുന്നത്. നിലവിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന ദിലീപിന് നിലവിലെ വിധി പ്രതിസന്ധിയാകും. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിലേക്ക് അടക്കം അന്വേഷണ സംഘത്തിന് ഇനി കടക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് ഉണ്ടായിരുന്നത് ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം കേസിലെ നിർണായകമാ ഫോൺ പോലും ലഭിക്കുന്നത് വലിയ നിയമപോരാട്ടത്തിനൊടുവിലാണ്. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ മുൻകൂർ ജാമ്യം പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടത്. എന്നാൽ അതിന് ശേഷം പ്രോസിക്യൂഷൻ ഉണർന്ന് പ്രവർത്തിച്ചു. തെളിവ് നശിപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾ സായ് ശങ്കർ മൊഴിയായി നൽകിയതോടെ ദിലീപിനെതിരായ കേസ് കൂടുതൽ ശക്തമായി. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജി കോടതി തള്ളിയത്.
അതേസമയം നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണ കോടതി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം അന്ന് ഫയല്‍ ചെയ്യണം. എന്നാൽ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരിക്കുകയാണ്. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നു ഹർജിയിൽ അന്വേഷണസംഘം പറയുന്നു. അതേസമയം, ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസില്‍ അന്വേഷണ സംഘം യോഗം ചേരുകയാണ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. നേരത്തെ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം നിരാകരിക്കുകയായിരുന്നു. എന്നാൽ തുടർ അന്വേഷണത്തിൽ ദിലീപ് ജാമ്യം വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.
https://www.facebook.com/Malayalivartha






















