ഭര്‍ത്താവ് അമിത മദ്യപാനി അല്ല; മദ്യപിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ല; ആഴ്ച്ചയിലൊരിക്കല്‍ വീട്ടില്‍ ഇരുന്ന് മാത്രമാണ് മദ്യപിക്കുന്നത്; ഭർത്താവിന്റെ കള്ളുക്കുടി മാറ്റാന്‍ പൂജ വേണമെന്ന് ജ്യോൽസ്യരോട് അപേക്ഷിച്ച് യുവതി; അയ്യയ്യോ ഇതാണോ നിങ്ങളുടെ പ്രശ്നം; ഇതിനല്ല പൂജ നടത്തേണ്ടുന്നത്; പൂജ നടത്തേണ്ടത് മറ്റൊരു കാര്യത്തിന്; ജ്യോത്സ്യന്റെ മറുപടി വൈറൽ

ജ്യോത്സ്യന്‍ ഹരി പത്തനാപുരത്തെ മലയാളികൾക്ക് സുപരിചിതമാണ്. പ്രമുഖ ചാനലില്‍ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ പരിപാടിയില്‍ വിളിച്ച ഒരു സ്ത്രീയുടെ ഫോണ്‍ കോളിന് അദ്ദേഹം നൽകിയിരിക്കുന്ന മറുപടി വൈറലായിരിക്കുകയാണ്. ഭര്‍ത്താവിന്റെ മദ്യാപാന ശീലം നിര്‍ത്തി തരാമോ എന്ന ചോദ്യവുമായാണ് യുവതി ജ്യോത്സ്യനെ വിളിച്ചത്.
എന്തെങ്കിലും പൂജ ഇതിനായി നടത്തിത്തരണമെന്നും അവർ പറഞ്ഞു. യുവതിയോട് ഹരി കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ഭര്‍ത്താവ് അമിത മദ്യപാനി അല്ല. മദ്യപിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാറില്ല. ആഴ്ച്ചയിലൊരിക്കല്‍ വീട്ടില്‍ ഇരുന്ന് മാത്രമാണ് മദ്യപിക്കുന്നത് എന്നാണ് യുവതി പറഞ്ഞത്. ഇതാണോ പ്രശ്‌നം എന്ന് അദ്ദേഹം ചോദിച്ചു .അതെ ഇതാണ് പ്രശ്‌നമെന്നും ഇത് മാറ്റാന്‍ പൂജ വേണമെന്നും യുവതി ആവശ്യപ്പെടുകയുണ്ടായി.
ഇതിന് ഹരി പത്തനാപുരം നൽകിയ മറുപടി വൈറലായിരിക്കുകയാണ്. എന്റെ പൊന്നേ..തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച്ച വരെ ജോലി ചെയ്യുന്ന ആള്‍ ഞായറാഴ്ച ഒരു ദിവസം ചെറിയ സാധനം മേടിച്ച് വീട്ടില്‍ കൊണ്ടുവന്ന് സ്വസ്ഥമായി കുടിച്ച് വഴക്കുമില്ലാതെ വീട്ടില്‍ കിടന്ന് ഉറങ്ങുന്നതിനാണോ പൂജ.. അത് ചെയ്യുന്നില്ലെങ്കില്‍ ആണ് പൂജ ചെയ്യേണ്ടത് എന്നാണ് ഇദ്ദേഹം മറുപടി കൊടുത്തത്. ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.
https://www.facebook.com/Malayalivartha






















