RSS പ്രവർത്തകന്റെ കൊലപാതകത്തിൽ 83 SDPI പ്രവർത്തകർ തടങ്കലിൽ? പാലക്കാട് നഗരം വിറയ്ക്കുന്നു! ഇനിയും കൊലകൾ ആവർത്തിക്കുമോ?

ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാനടപടികളുടെ ഭാഗമായി 83 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇവരിൽനിന്ന് കസ്‌റ്റഡിയിലെടുത്ത 25 മൊബൈൽ ഫോണുകൾ തെളിവു ശേഖരിക്കുന്നതിനായി സൈബർ സെല്ലിനു കൈമാറി.
ശ്രീനിവാസന്റെ കൊലയാളികൾ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിൽ ഇന്ന് വൈകിട്ട് വരെ ഏർപ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ നീട്ടണമോ എന്ന കാര്യം അവലോകനയോഗം തീരുമാനിക്കും. പാലക്കാട് നഗരത്തിൽ ജാഗ്രത തുടരുകയാണ്. പൊലീസ് പരിശോധനയും വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് 83 എസ്ഡിപിഐ പ്രവർത്തകരെ കരുതല്‍ തടങ്കലിലാക്കിയത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണ് തടവിലിട്ടത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ സൈബർ സെല്ലിനു കൈമാറി. ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളുമായി അടുത്ത് ഇടപഴകാൻ സാധ്യതയുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അവരോടു ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നിർദേശവും നൽകി.
അതേസമയം, ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി പൊലീസ്. നാല് പ്രതികളെ തിരിച്ചറിഞ്ഞു. പട്ടാമ്പി സ്വദേശികളായ ഉമ്മർ, അബ്ദുൾ ഖാദർ, ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ, ഫിറോസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഇവർ നാല് പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന നിഗമനത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ഫോൺ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. തുടർന്ന് വന്ന വഴിതന്നെ രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബൈക്കുകളിലൊന്ന് അബ്ദുൾ റഹ്മാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഫോൺ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പ്രതികൾ ഉപയോഗിച്ച ഒരു ബൈക്ക് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ളതാണ്. ഫിറോസും ഉമ്മറുമാണ് ഈ ബൈക്കിൽ സഞ്ചരിച്ചത്. വാഹനം വല്ലപ്പുഴ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അബ്ദുൾ ഖാദറാണ് ആക്ടീവ സ്‌കൂട്ടറിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















