KSEBയിൽ ഭൂകമ്പം! രണ്ടും കല്പപിച്ച് ചെയർമാൻ... അസോസിയേഷൻ പ്രസിഡന്റിന് പിഴയിട്ടത് 6.72 ലക്ഷം രൂപ... കെഎസ്ഇബി വാഹന ദുരുപയോഗം ചെയ്തുവെന്ന് ഡോ. ബി. അശോക്

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. ജി. സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ. അനധികൃതമായി കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. ബോർഡ് ചെയർമാൻ ഡോ. ബി. അശോക് ആണ് ഉത്തരവിട്ടത്. വൈദുതി ഭവൻ വളയൽ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്.
എം. എം. മണിയുടെയും എ. കെ. ബാലന്റെയും സ്റ്റാഫ് അംഗമായി സുരേഷ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. മണിയുടെ സ്റ്റാഫായിരുന്ന സമയത്താണ് സുരേഷ് കുമാർ വാഹനം ഉപയോഗിച്ചത്. 21 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസിൽ ഉള്ളത്.
48640 കി.മീ. സ്വകാര്യ ആവശ്യത്തിനുപയോഗിച്ചത്തിന് 6,72,560 രൂപ നഷ്ടപരിഹാരം നൽകണം എന്നാണ് നോട്ടീസ്. 10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ 12 ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്. 19-ാം തിയതിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി.അശോക് സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, പിഴ സംബന്ധിച്ച ഔദ്യോഗിക നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ പ്രതികരിച്ചു. മന്ത്രിയുടെ നിർദേശ പ്രകാരമാണ് വണ്ടി ഓടിച്ചത്. കെഎസ്ഇബി എന്നാൽ ചെയർമാൻ മാത്രമല്ല. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും അദ്ദേഹം ഒരു ചാനലിനോട് വ്യക്തമാക്കി.
എന്നാല്‍ കെ.കെ.സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം.
കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. കെഎസ്ഇബി ചെയര്‍മാന്റെ വിലക്ക് ലംഘിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് സുരേഷ് കുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം, ചൊവ്വാഴ്ച അവസാനിപ്പിച്ചിരുന്നു. മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് 2 മേഖലാ ജാഥകള്‍ തുടങ്ങും. മെയ് 16 ന് മുമ്പ് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്കും, അനിശ്ചിതകാല നിരാഹര സമരത്തിലേക്കും നീങ്ങുമെന്നാണ് ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















