ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ രഹസ്യബന്ധം? പാതിരാത്രി ഭാഗ്യലക്ഷ്മിയെ വിളിച്ച് ആക്രോശിച്ച് ദിലീപ്... മഞ്ജുവിനെതിരെ പൊട്ടിത്തെറിച്ചു!

ദിലീപിനെതിരായ തെളിവുകളും സാക്ഷിമൊഴികളും ചാനൽ ചർച്ചകളിലൂടെ പുറത്ത് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപിന്റെ യഥാർഥ സ്വഭാവം എന്താണ് എന്നുള്ളത് വ്യക്തമായി മനസ്സിലാക്കിയ സഹപ്രവർത്തക എന്ന നിലയിലാണ് ഇക്കാര്യങ്ങൾ അവർ തുറന്ന് പറഞ്ഞിരിക്കുന്നത്.
മഞ്ജു വാര്യരെക്കുറിച്ച് മോശം പറയാനായി ദിലീപിന്റെ സഹോദരനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ഓഡിയോ ക്ലിപ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഞ്ജു ആരോടും പറയാതെയാണ് പുറത്തേക്ക് പോവുന്നതെന്നും, മദ്യപിക്കുന്ന ശീലമുണ്ടെന്നും പറയണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നുണ്ട്. എന്നാലിതാണ് ഭാഗ്യലക്ഷി വിശദീകരണം നൽകിയിരിക്കുന്നത്.
ദിലീപിനെ അറിയിച്ച് തന്നെയാണ് മഞ്ജു നൃത്തപരിപാടികള്‍ ഏറ്റെടുത്തതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുന്ന വേളയിലാണ് അവര്‍ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞത്. മഞ്ജു ഡാന്‍സ് ചെയ്യരുതെന്ന് പറയണം എന്നാവശ്യപ്പെട്ട് ദിലീപ് വിളിച്ചതിനെക്കുറിച്ചും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിട്ടുണ്ട്.
നൃത്തപരിപാടി ഉത്സവത്തിന്റെ ഭാഗമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹന്‍ദാസിന്റെ കൈയ്യില്‍ നിന്നും നമ്പര്‍ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു. തനിക്കിപ്പോള്‍ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും മഞ്ജു തന്നോട് പറഞ്ഞു. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാമെന്നും മഞ്ജു ഏറ്റുവെന്നും ഭാഗ്യലക്ഷമി പറഞ്ഞു.
മഞ്ജു കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് ചെയ്യുമെന്നറിഞ്ഞതിന് ശേഷമായാണ് ദിലീപ് വിളിച്ചത്. അതും പാതിരാത്രി ഒന്നരയ്ക്കായിരുന്നു കോള്‍ വന്നത്. ഈ സമയത്ത് എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ ഇവിടെ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു മറുപടി. അമ്പലത്തിലെ ഡാന്‍സ് പരിപാടി സെറ്റാക്കി കൊടുത്തത് ചേച്ചിയാണോ എന്ന് ചോദിച്ചിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ചോദിച്ചപ്പോള്‍ മഞ്ജുവിനെ കണക്റ്റ് ചെയ്ത് കൊടുത്തിരുന്നു എന്നായിരുന്നു താന്‍ മറുപടി നൽകിയത് എന്നും പറഞ്ഞു.
മഞ്ജു ഡാന്‍സ് ചെയ്യാന്‍ പാടില്ലെന്നായിരുന്നു ദിലീപ് പിന്നീട് പറഞ്ഞത്. അത് നിങ്ങള്‍ നേരിട്ട് സംസാരിച്ചോളൂ, നിങ്ങളുടെ ഭാര്യയല്ലേ എന്ന് പറഞ്ഞപ്പോള്‍ ചേച്ചിയോട് നല്ല സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാല്‍ കേള്‍ക്കുമെന്ന് പറഞ്ഞു. 14 വര്‍ഷം ഒന്നിച്ച് ജീവിച്ച നിങ്ങള്‍ക്ക് അവളെ പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിയുന്നില്ലെങ്കില്‍ ഇന്നലെ പരിചയപ്പെട്ട എനിക്ക് എങ്ങനെ കഴിയുമെന്നായിരുന്നു ഞാന്‍ തിരിച്ച് ചോദിച്ചത്.
ഇതേക്കുറിച്ച് ഞാന്‍ സംസാരിക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞിരുന്നു. അതോടെയാണ് സംസാരത്തിന്റെ ടോണ്‍ മാറിയത്. ഇങ്ങോട്ട് രൂക്ഷമായി സംസാരിച്ചപ്പോള്‍ ഞാനും അതേപോലെ തിരിച്ചു പറഞ്ഞു. അതേക്കുറിച്ച് മഞ്ജുവിന് മെസേജ് ഇട്ടിരുന്നു. രാവിലെയാണ് മഞ്ജു തിരിച്ചു വിളിച്ചത്. പ്രശ്‌നമാണെങ്കില്‍ ഡാന്‍സ് നിര്‍ത്തിക്കൂടേയെന്ന് ചോദിച്ചിരുന്നു. കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും അത് ഞാന്‍ ഡീല്‍ ചെയ്‌തോളാമെന്നുമായിരുന്നു മഞ്ജു പറഞ്ഞത്. അതാണ് അന്ന് സംഭവിച്ചത്. തെറ്റായ കാര്യങ്ങളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നത്.
മഞ്ജു വാര്യര്‍ ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ ആരോടും ചോദിക്കാതെയും പറയാതെയുമല്ല പങ്കെടുത്തത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോകുന്നതിന് മുമ്പും താന്‍ മഞ്ജുവുമായി സംസാരിച്ചിരുന്നു. സമ്മതം ചോദിച്ചിട്ടു തന്നെയാണ് താന്‍ പോയതെന്ന് മഞ്ജു അന്നും പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുമ്പ്, ദിലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായാണ് ദിലീപ് പ്രതികരിച്ചതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മഞ്ജുവിനെ ഞാന്‍ വിളിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമെന്ന് പറഞ്ഞപ്പോള്‍ ചേച്ചി പറഞ്ഞോളൂ, ചേച്ചിക്ക് എല്ലാം അറിയാവുന്നത് അല്ലേയെന്നായിരുന്നു മഞ്ജു പറഞ്ഞത്. ഓഡിയോ ക്ലിപ്പുകളിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനും വേണ്ടിയാണ് ഞാന്‍ ഈ കാര്യങ്ങള്‍ പറയരുതെന്നും ഭാഗ്യലക്ഷ്മി വിശദീകരിക്കുകയാണ്.
ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടി ഞാന്‍ ഇപ്പോള്‍ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് പറയുന്നത്.
ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യര്‍ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുക, കോടതിയില്‍ വന്നു നിങ്ങള്‍ അവര്‍ മദ്യപിക്കും എന്ന് പറയണം. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്.
മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ലാ, എന്റെ വിഷയവുമല്ലത്. കോടതിയില്‍ ഇങ്ങനെ പറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്. എന്നാണ് അവർ ചോദിക്കുന്നത്.
നടി മഞ്ചു വാര്യർക്കെതിരെ മൊഴി നൽകണമെന്നതുൾപ്പെടെ, ദിലീപിന്റെ സഹോദരനും പ്രോസിക്യൂഷൻ സാക്ഷിയുമായ അനൂപിന് ദിലീപിന്റെ അഭിഭാഷകൻ. ഫിലിപ് ടി. വർഗീസ് നിർദ്ദേശം നൽകുന്ന ശബ്ദരേഖയാണ് ഇന്നലെ പുറത്തുവന്നത്.
സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ലിബർട്ടി ബഷീറും ശത്രുവാണ്. ശ്രീകുമാർ മേനോനും മഞ്ചു വാര്യരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഗുരുവായൂരിലെ ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണം. മഞ്ചുവും ദിലീപും തമ്മിൽ നൃത്തപരിപാടികളുടെ പേരിൽ വഴക്ക് പതിവായിരുന്നെന്ന് പറയാനും അനൂപിനെ പഠിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















