വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഉയരുന്ന പ്രതിരോധത്തിനു ഈ പോരാട്ടം കൂടുതൽ ഊർജ്ജം പകരും; കൂടുതൽ കരുത്തോടെ ഒരുമയോടെ നീതിയ്ക്കും തുല്യതയ്ക്കുമായി നിലയുറപ്പിക്കാൻ പ്രചോദനമാകും; അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടി എക്കാലവും ധീരതയോടെ പോരാടിയ ചരിത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടി എക്കാലവും ധീരതയോടെ പോരാടിയ ചരിത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കുവേണ്ടി എക്കാലവും ധീരതയോടെ പോരാടിയ ചരിത്രമാണ് സിപിഐഎമ്മിനുള്ളത്.
ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഭൂരിപക്ഷ വർഗീയ ശക്തികൾ അഴിച്ചു വിട്ട അക്രമത്തെ ചങ്കൂറ്റത്തോടെ പ്രതിരോധിച്ച സിപിഐഎം സഖാക്കൾക്കും നേതൃത്വം നൽകിയ സഖാവ് ബൃന്ദ കാരാട്ടിനും സഖാവ് ഹനൻ മൊള്ളയ്ക്കും അഭിവാദ്യങ്ങൾ. വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ ഉയരുന്ന പ്രതിരോധത്തിനു ഈ പോരാട്ടം കൂടുതൽ ഊർജ്ജം പകരും. കൂടുതൽ കരുത്തോടെ ഒരുമയോടെ നീതിയ്ക്കും തുല്യതയ്ക്കുമായി നിലയുറപ്പിക്കാൻ പ്രചോദനമാകും.
https://www.facebook.com/Malayalivartha






















