കെ റെയില്‍ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടി... പോലീസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം

നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം കരിച്ചാറയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കല്ലിടല്‍ ഇന്ന് ആരംഭിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തിനിടെ സമരക്കാരനെ ചവിട്ടിയ പോലീസുകാരനെതിരെ അന്വേഷണം.
വ്യാഴാഴ്ച രാവിലെ തിരുവനന്തപുരം മംഗലപുരത്തിന് സമീപം കരിച്ചാറയില്‍ ഉണ്ടായ സംഭവത്തിലാണ് മംഗലപുരം പോലീസ് സ്‌റ്റേഷനിലെ സിപിഒ ഷെബീറിനെതിരെയാണ് റൂറല്‍ എസ്.പി അന്വേഷണം പ്രഖ്യാപിച്ചത്.
പ്രതിഷേധത്തിനിടെ ഉണ്ടായ ഉന്തിലും തള്ളിലും ഇടയിലാണ് സമരക്കാരനെ പോലീസ് ഉദ്യോഗസ്ഥന്‍ ബൂട്ടിട്ട് ചവിട്ടിയത്. മൂന്നു പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കല്ലിടല്‍ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞമാസം കല്ലായിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാരുടെയും സമരസമിതിയുടെയും നേതൃത്വത്തില്‍ സംഘടിച്ചെത്തി കല്ലിടല്‍ തടസപ്പെടുത്തി. തഹസില്‍ദാറുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മുന്‍കൂട്ടി അറിയിക്കാതെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയതെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം തുടങ്ങിയത്. ഇവരോട് പിന്തിരിയാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. രണ്ടിടത്ത് കല്ലിട്ടതിന് ശേഷം മൂന്നാമത്തെ കല്ലിടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ തടയുകയായിരുന്നു.
വെടിവച്ച് കൊന്നാലും മാറില്ലെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഉന്തിലും തള്ളിലും സ്ത്രീകള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്ക് പറ്റി. കെറെയിലിനെതരെ മുദ്രാവാക്യവുമായി കൂടുതല്‍ പേര്‍ എത്തിയതോടെ പൊലീസ് വീണ്ടും പിന്തിരിയാന്‍ ആവശ്യപ്പെട്ടു. ഇവര്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















