Widgets Magazine
18
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്


കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...


മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...


മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...


ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...

 കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് ദുരൂഹതകളേറുന്നു.... അറസ്റ്റ് ചെയ്ത പ്രതികള്‍ റിമാന്‍ഡില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

22 APRIL 2022 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം...അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്

  നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി

കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു

കടുത്തുരുത്തിയിലെ പ്രണയത്തട്ടിപ്പ് സംബന്ധിച്ച ദുരൂഹതകള്‍ ദിനംപ്രതിയേറുന്നു. റിമാന്‍ഡിലായ യുവാക്കളെല്ലാവരും ഈ ഒരു ലക്ഷ്യംവെച്ചു മാത്രം ഇവിടെയെത്തിയവരാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ ഇത്തരക്കാര്‍ ലോഡ്ജുകളില്‍ മുറിയെടുത്തും മറ്റും ഇവിടെ കഴിഞ്ഞതിന് പണം സ്വരൂപിച്ചതെങ്ങനെയെന്നത് കണ്ടെത്തേണ്ടതുണ്ട്. പ്രാദേശിക സഹായമില്ലാതെ ഇത് നടക്കില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പ്രണയത്തട്ടിപ്പില്‍ പിടിയിലായ യുവാക്കളെല്ലാം ലഹരി ഉപയോഗിക്കുന്നവരും ഇതിന്റെ വില്‍പ്പനക്കാരുമാണെന്നു പോലീസ് അന്വേഷണത്തില്‍ ബോധ്യപെട്ടിരുന്നു.



വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചുവരുന്നതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ എക്സൈസ് വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു.പ്രണയത്തട്ടിപ്പില്‍ കുരുക്കി വരുതിയിലാക്കിയ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും സുഹൃത്തുക്കളായ ആണ്‍കുട്ടികള്‍ക്കു പ്രതിഫലം നല്‍കിയുമാണ് സംഘം ലഹരിയുടെ വിപണനം നടത്തിയിരുന്നത്.


പ്രണയത്തട്ടിപ്പില്‍ കുടുങ്ങിയ പെണ്‍കുട്ടികളും ഇവരുടെ സുഹൃത്തുക്കളായ മറ്റു കുട്ടികളും ലഹരി ഇടപാടുകളെ കുറിച്ചു പോലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണറിയുന്നത്. സംഘത്തിലെ ഭൂരിപക്ഷം യുവാക്കളും മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് എത്തിയവരാണെന്നും പോലീസ് പറയുന്നു.



കടുത്തുരുത്തിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയെയും രണ്ട് യുവാക്കളെയും കണ്ടെത്തിയ സംഭവത്തിന് ശേഷമാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അറസ്റ്റ് ചെയ്ത മൂന്ന് പ്രതികള്‍ റിമാന്‍ഡിലാണ്. പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിന് മാത്രമായി മറ്റ് ജില്ലകളില്‍ നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണെന്ന് കണ്ടെത്തി.


ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നതാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗമെന്നും പോലീസ്. കൂടുതല്‍ സംഘങ്ങള്‍ പ്രദേശത്തുണ്ടെന്നും പോലീസ് മുന്നറിയിപ്പുണ്ട്.



കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്ണു രാജേഷ് (20), കോഴിക്കോട് വടകര കുറ്റ്യാടി അടുക്കത്ത് മാണിക്കോത്ത് വീട്ടില്‍ അഭിനവ് (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്മവിശ്വാസത്തോടെ ഇന്ത്യ....ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറെ  (12 minutes ago)

അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് സംഘം ഇന്ന് ആശുപത്രിയിലെത്തും....  (23 minutes ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ വിധി ഇന്ന് ... കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്  (41 minutes ago)

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (53 minutes ago)

ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി...  (1 hour ago)

പണം നല്‍കിയില്ലെങ്കില്‍ പൂര്‍ണ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും: ഒളിക്യാമറ വച്ച് ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി നടിയുടെ പരാതി  (5 hours ago)

എ.ഐ വിപ്‌ളവത്തിനൊരുങ്ങി ഇന്ത്യ: രണ്ട് വര്‍ഷത്തിനുള്ളില്‍ 20,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും  (6 hours ago)

പ്രണയദിനത്തില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു  (6 hours ago)

കോഴിക്കോട് ജയലക്ഷ്മി സില്‍ക്‌സിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം: പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം  (6 hours ago)

കണ്ണൂരില്‍ പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി  (6 hours ago)

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ അന്നദാന ക്രമക്കേടില്‍ നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്  (7 hours ago)

ലോകത്തിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റണമെന്ന് മോദി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് സന്തോഷ് ടി കുരുവിള പറയുന്നത്  (7 hours ago)

Malayali Vartha Recommends