കാവ്യയെ ചോദ്യം ചെയ്യാൻ സമയമായി..ഇരയായ നടിയേയും വീണ്ടും ചോദ്യം ചെയ്യേണ്ടി വരും, റിട്ട. എസ്പി ജോര്‍ജ് ജോസഫ് പറയുന്നു

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരുന്നു. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് റിട്ട. എസ്പി ജോര്‍ജ് ജോസഫ് ഒരു മാധ്യമ ചര്‍ച്ചയില്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. കേസില്‍ കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ജോര്‍ജ് ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ: ‘നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വേഗത്തില്‍ തന്നെ നീങ്ങട്ടെ. തന്റെ കണക്ക് കൂട്ടല്‍ പ്രകാരം മൂന്ന് മാസമെങ്കിലും വേണം അന്വേഷണം പൂര്‍ത്തിയാക്കാന്‍. ഹൈക്കോടതി ഒന്നര മാസം മാത്രമാണ് കൊടുത്തിരിക്കുന്നത്. പതിനഞ്ച് ദിവസം കൂടി കൊടുക്കുമായിരിക്കും എന്നാണ് കരുതുന്നത്. എടുപിടിയെന്ന തരത്തില്‍ ഒരു കേസ് തീര്‍ക്കാനാകില്ല.
കാരണം ഈ കേസില്‍ നിരവധി സാക്ഷികളും പ്രാഥമിക തെളിവുകളുമാണ് വന്നിരിക്കുന്നത്. അതെല്ലാം വെറുതെ എഴുതിക്കൊടുക്കാന്‍ സാധിക്കില്ല. ഒരു കേസ് ഷേപ്പ് ചെയ്യുക എന്നതൊരു ഭാരിച്ച ജോലിയാണ്. ഏത് സാക്ഷി ആദ്യം വരണം, ഏത് സാക്ഷി രണ്ടാമത് വരണം, ഏത് തെളിവ് കോടതിയെ ആദ്യം കാണിക്കണം എന്നതൊക്കെയുണ്ട്. കോടതിയെ സംഭവങ്ങളുടെ സീക്വന്‍സ് അനുസരിച്ച് വേണം അന്വേഷണ ഉദ്യോഗസ്ഥന്‍ ബോധിപ്പിക്കാന്‍. ഒരു കുറ്റപത്രം എന്നത് കുറേ പേരുടെ പേരുകള്‍ എഴുതി കൊടുക്കുന്നതല്ല.
ആദ്യം ഏത് സാക്ഷിയെ വിസ്തരിക്കണം എന്നുളളത് അന്വേഷണ ഉദ്യോഗസ്ഥനും കോടതിയില്‍ എത്തുമ്പോള്‍ പ്രോസിക്യൂട്ടറും തീരുമാനിക്കണം. ഒരു കുറ്റപത്രം തയ്യാറാക്കുക എന്നത് സമയമെടുത്ത് ചിന്തിച്ച് ചെയ്യേണ്ട ശ്രമകരമായ ജോലിയാണ്. അതുകൊണ്ട് തന്നെ മൂന്ന് മാസം വേണം അന്വേഷണത്തിന്.
കാവ്യാ മാധവനെ ചോദ്യം ചെയ്യേണ്ട സമയം ആയിക്കഴിഞ്ഞു. കുറ്റപത്രം തയ്യാറാക്കുക അന്വേഷണ ഉദ്യോഗസ്ഥനാണ്. എല്ലാവരും ചേര്‍ന്നല്ല. ഈ കേസില്‍ എഫ്ഐആര്‍ മുതല്‍ മുഴുവന്‍ സാക്ഷികള്‍ പറഞ്ഞ വിവരങ്ങളും റെക്കോര്‍ഡുകളും തെളിവുകളും എല്ലാം ഒരാളുടെ മനസ്സില്‍ക്കൂടി പോയാലേ നടക്കൂ. നൂറ് പേര് കൂടിയാണ് പാമ്പ് ചാകില്ല. അങ്ങനെയൊരു സംവിധാനം പോലീസില്‍ ഇല്ല. അഡീഷണല്‍ കുറ്റപത്രം ഈ കേസില്‍ തയ്യാറാക്കുന്നത് ബൈജു പൗലോസ് ആണ്.
ഏതൊക്കെ സാക്ഷികളാണ് കൂറുമാറിയത്, കൂറുമാറിയവരെ ഏതൊക്കെ വക്കീലന്മാരാണ് പഠിപ്പിച്ചത്, ആരുടെയൊക്കെ ശബ്ദമാണ് എന്നതൊക്കെ വിശകലനം ചെയ്തിട്ടുണ്ട്. അതെല്ലാം ക്രമമനുസരിച്ച് വേണം എഴുതാന്‍ കുറ്റപത്രത്തില്‍. സാക്ഷിയുടെ ഏതൊക്കെ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം കോര്‍ത്തിണക്കിയാണ് സാക്ഷിയെ കൊണ്ട് കോടതിയെ എന്തൊക്കെ ബോധ്യപ്പെടുത്തണമെന്ന് തീരുമാനിക്കാന്‍.
ഇത്രയും ബൃഹത്തായ കേസാണ്. കൊള്ളാവുന്ന വക്കീലന്മാര്‍ പ്രതിക്ക് വേണ്ടി ഹാജരായി സാക്ഷികളെ ഇട്ട് വിറപ്പിക്കുന്നത് ഉള്‍പ്പെടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മനസ്സിലൂടെ കടന്ന് പോകേണ്ടതുണ്ട്. സാക്ഷികള്‍ക്ക് ആവശ്യമായ പിന്തുണ അന്വേഷണ ഉദ്യോഗസ്ഥന്‍ കൊടുക്കണം. സുരാജിനേയും അനൂപിനേയും ഒരു റൗണ്ട് ചോദ്യം ചെയ്ത് കഴിഞ്ഞു. കാവ്യയെ ചോദ്യം ചെയ്ത് കഴിഞ്ഞ് വീണ്ടും ഇവരെ ചോദ്യം ചെയ്യേണ്ടി വരും.
വീണ്ടും സായ് ശങ്കറിനേയും ശരത്തിനേയും ചോദ്യം ചെയ്യേണ്ടി വരും. ഇനി ചിലപ്പോള്‍ മഞ്ജു വാര്യരേയും ചോദ്യം ചെയ്യേണ്ടി വരും. ചിലപ്പോള്‍ ഇരയായ നടിയേയും വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. പുതിയ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അത് ബോധ്യപ്പെടുത്തി അവര്‍ക്ക് അറിയുന്ന വിവരങ്ങള്‍ എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതെല്ലാം കൂടി ചേര്‍ത്തിട്ടാണ് മൊഴി അന്തിമമായി തീരുമാനിക്കുക. എവിടെയെങ്കിലും വിട്ട് പോയാല്‍ പ്രതിയുടെ വക്കീല്‍ അത് മുതലെടുക്കും. അന്വേഷണ ഉദ്യോഗസ്ഥന് തെറ്റ് വരുന്നുവോ എന്ന് കഴുകന്‍ കണ്ണുകളുമായി നോക്കി ഇരിക്കുകയാണ്.’
https://www.facebook.com/Malayalivartha

























