11 കോടി മുടക്കിൽ നിർമ്മിക്കുന്ന നാല് നിലകളിലായുള്ള എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ പത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും

11 കോടി മുടക്കിൽ നിർമ്മിക്കുന്ന നാല് നിലകളിലായുള്ള എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ പത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കുന്നതാണ്.
രണ്ട് നിലകളിലായുള്ള പഴയ ഇടുങ്ങിയ ഓഫീസിനുള്ളിൽ നിന്നു തിരിയാനുള്ള സ്ഥലം പോലുമില്ലായിരുന്നു. തുടർന്നാണ് പുതിയ കെട്ടിടം എന്ന ആശയം ഉയർന്നത്.
മന്ത്രി പി. രാജീവ് അദ്ധ്യക്ഷൻ ആകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ഹൈബി ഈഡൻ എം.പി, എം.എൽ.എമാർ, മേയർ തുടങ്ങിയവർ പങ്കെടുക്കും.
ജില്ലയിലെ 118 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ മുഴുവൻ നടത്തിപ്പ് ചുമതല ജില്ലാ മെഡിക്കൽ ഓഫീസിനാണ്. ജനറൽ ആശുപത്രി വളപ്പിലുള്ള ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നാണ് പുത്തൻ കെട്ടിടത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുക.
അത്യാധുനിക സംവിധാനങ്ങൾമിനിസ്റ്റീരിയൽ വിഭാഗം, പ്രോഗ്രാം ഓഫീസർമാർ, ഡെപ്യൂട്ടി ഡി.എം.ഒ, അഡീഷണൽ ഡി.എം.ഒ, മാസ് മീഡിയ ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങൾ, വിവിധ അസുഖങ്ങളുടെ പ്രത്യേക വിഭാഗങ്ങൾ, പി.വി.സി യൂണിറ്റ് തുടങ്ങി നിരവധി വിഭാഗങ്ങളിലായി 170 ലേറെ ജീവനക്കാരാണ് ഡി.എം.ഒ ഓഫീസിൽ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























