യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍

നിര്‍മ്മാതാവിന്റെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' എന്ന ചിത്രം പ്രേക്ഷകരിലേക്ക്. ജീവ സംവിധാനം ചെയ്യുന്ന ഇനിയും,ചിത്രം നിര്‍മ്മിച്ച യദു ഫിലിം ഫാക്ടറിയുടെ സുധീര്‍ സി.ബിയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്. നിര്‍മ്മാതാവ് സ്വന്തം കഥ തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്നത്, മലയാള സിനിമയില്‍ ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്.ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിക്കുന്നതും നിര്‍മ്മാതാവ് സുധീര്‍ തന്നെ. പ്രമുഖ താരങ്ങള്‍ക്കൊപ്പം, പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ശക്തമായൊരു കഥയാണ് ഇനിയും എന്ന ചിത്രം പറയുന്നത്.കുടുംബ ബന്ധങ്ങള്‍ക്കും, സുഹൃത്ത് ബന്ധങ്ങള്‍ക്കും, പ്രണയത്തിനും, നര്‍മ്മത്തിനും, ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന വ്യത്യസ്തമായൊരു കഥയാണ് ജീവ അണിയിച്ചൊരുക്കുന്നത്.
സംഘട്ടന സംവിധായകന്‍ അഷ്‌റഫ് ഗുരുക്കള്‍, ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹന്‍ സിത്താരയുടെ മനോഹര ഗാനങ്ങളും, ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. തമിഴിലെ പ്രശസ്ത ഗായകന്‍ ശ്രീനിവാസ് ആലപിക്കുന്ന ഗാനം എല്ലാ പ്രേഷകരെയും ആകര്‍ഷിക്കും.
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു നമ്പൂതിരി കുടുംബത്തിലെ അംഗമാണ് ഭദ്രന്‍. സാഹചര്യം, അയാളെ വട്ടിപലിശക്കാരന്‍ വറീദിന്റെ സഹായിയാക്കി മാറ്റുന്നു. വറീദിനു വേണ്ടി പണപ്പിരിവും, ഗുണ്ടായിസവുമായി നടന്ന ഭദ്രന്‍, വറീദിന്റെ മരണശേഷം സ്വന്തമായി ഒരു ചിട്ടിക്കബനി തുടങ്ങി. അതോടെ വറീദിന്റെ മക്കളുടെ ശത്രുമായി ഭദ്രന്‍ മാറി. ഇതിനിടയില്‍ ഉണ്ടായ ഒരു സംഭവം, ഭദ്രനെ നാട്ടില്‍ നിന്നകത്തി. മറ്റൊരു ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ, ഭദ്രന്‍ ഒരു ക്ഷേത്രത്തിലെ പൂജാരിയായി. തുടര്‍ന്നുണ്ടാവുന്ന സംഭവ ബഹുലമായ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സനീഷ് മേലേപ്പാട്ട് നായകനാകുന്ന ചിത്രത്തില്‍, പാര്‍ത്ഥിപ് കൃഷ്ണന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭദ്ര നായികയായി അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍, സുധീര്‍ സി.ബി- നിര്‍മ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിക്കുന്ന ഇനിയും എന്ന ചിത്രം ജീവ സംവിധാനം ചെയ്യുന്നു. ക്യാമറ – കനകരാജ്, ഗാന രചന – ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍, ഉണ്ണികൃഷ്ണന്‍ തെക്കേ പാട്ട്,ഗോഗുല്‍ പണിക്കര്‍ ,സംഗീതം, – മോഹന്‍ സിത്താര,സജീവ് കണ്ടര്, പി.ഡി.തോമസ്, ആലാപനം – ശ്രീനിവാസ്, മധു ബാലകൃഷ്ണന്‍, എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി, കൃഷ്ണ രാജന്‍,പശ്ചാത്തല സംഗീതം – മോഹന്‍ സിത്താര, എഡിറ്റിംഗ് – രഞ്ജിത്ത്, കല ഷിബു അടിമാലി, സംഘട്ടനം – അഷ്‌റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷറഫു കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടര്‍ – ജയരാജ്ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍ – ആശ വാസുദേവ്, മേക്കപ്പ് – ബിനോയ് കൊല്ലം, കോസ്റ്റൂമര്‍ – റസാഖ് തിരൂര്‍,സൗണ്ട് ഡിസൈന്‍ – രാജേഷ് പി.എം, ഫിനാന്‍സ് കണ്‍ട്രോളര്‍ – ബാബുശ്രീധര്‍, രമേഷ്, കളറിസ്റ്റ് അഖില്‍ പ്രസാദ്, ഓഡിയോ ഗ്രാഫി – ജിജുമോന്‍ ടി ബ്രുസ്, സ്റ്റുഡിയോ – ചലച്ചിത്രം, സ്റ്റില്‍ – അജേഷ് ആവണി, ഡിസൈന്‍ – അര്‍ജുന്‍ ഹൈസ്റ്റുഡിയോ,പി.ആര്‍.ഒ – അയ്മനം സാജന്‍.
https://www.facebook.com/Malayalivartha


























