കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും... രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം, നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബജറ്റ് ഇത്തവണ ഞായറാഴ്ചയാണ് എന്നത് ഇത്തവണത്തെ സവിശേഷതയാണ്.
നിര്‍മ്മല സീതാരാമന്റെ തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരമാണിത്. ഇത് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിലേക്ക് സീതാരാമനെ അടുപ്പിക്കും.
1959-1964 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന കാലത്ത് ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവില്‍ 4 ബജറ്റുകളും അവതരിപ്പിച്ചു. മുന്‍ ധനമന്ത്രിമാരായ പി. ചിദംബരവും പ്രണബ് മുഖര്‍ജിയും വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ കീഴില്‍ യഥാക്രമം ഒമ്പതും എട്ടും ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നു.
2019 മെയ് 31 നാണ് നിര്‍മ്മല കേന്ദ്ര ധനമന്ത്രിയായത്. ആറുവര്‍ഷവും 244 ദിവസവുമായി അവര്‍ ധനമന്ത്രിസ്ഥാനത്ത് തുടരുകയാണ്. രണ്ടാം മോദി സര്‍ക്കാരിലും മൂന്നാം സര്‍ക്കാരിലുമായാണ് നിര്‍മ്മല 9 ബജറ്റ് തുടര്‍ച്ചയായി അവതരിപ്പിക്കുന്നത്.
കേരളത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണ കാര്യമായ പരിഗണന കിട്ടുമെന്നാണ് പ്രതീക്ഷയുള്ളത്. കേന്ദ്ര ബജറ്റില്‍ പരിഗണനക്കായി 29 ആവശ്യങ്ങളുടെ നീണ്ട പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രധനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























