ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

കുടുംബക്കാരുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഇന്ദിരാനഗര്‍ സ്വദേശിയായ തനു സിങ്ങാണ് ആത്മഹത്യ ചെയ്തത്. കാണാന്‍ കുരങ്ങനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ കളിയാക്കിയത്. ലഖ്‌നൗവിലെ തക്രോഹി സ്വദേശിയായ രാഹുല്‍ ശ്രീവാസ്തവയും തനു സിങ്ങും 4 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുല്‍.
രാഹുല്‍, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകന്‍ അഭയ് എന്നിവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭര്‍ത്താവ് കളിയാക്കിയത്. തനുവിനെ കാണാന്‍ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്. ഭര്‍ത്താവ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും ആ വാക്കുകള്‍ തനുവിനെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നാലെ തനു തന്റെ മുറിയിലേയ്ക്ക് കയറിപ്പോയി.
സംസാരത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുല്‍ വീടിന് പുറത്തേയ്ക്ക് പോയി. തിരിച്ചെത്തിയതിന് പിന്നാലെ തനുവിന്റെ സഹോദരിയോട് അവളെ ഭക്ഷണം കഴിക്കാനായി വിളിക്കാന്‍ പറഞ്ഞു. മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനലിലൂടെ അകത്തേയ്ക്ക് നോക്കിയപ്പോഴാണ് തനുവിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വാതില്‍ പൊളിച്ച് അകത്ത് കയറി. തനുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായി ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. നിലവില്‍ സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























