വൈശാഖിനെ കുടുക്കിയത്ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല

ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഇരുപത്തിയാറുകാരിയായ യുവതിയെ തന്ത്രപൂര്‍വം കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാര്‍ഡനില്‍ വൈശാഖനുമായി (35) അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. തുടരന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ വൈശാഖനെ ഫെബ്രുവരി രണ്ടു വരെ കസ്റ്റഡിയില്‍ വാങ്ങിയത്. കൊലപാതകം നടന്ന കക്കോടി മോരിക്കര മാളിക്കടവിലെ വര്‍ക് ഷോപ്പില്‍ എത്തിച്ച പ്രതിയുമായി എലത്തൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അര മണിക്കൂറോളം തെളിവെടുപ്പ് നടത്തി.
ഒരുമിച്ച് മരിക്കാന്‍ തന്നെയായിരുന്നു ഉദ്ദേശ്യമെന്നും മരിക്കാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമല്ലായിരുന്നു, ഞങ്ങള്‍ രണ്ടാളും ആത്മഹത്യ ചെയ്യാനാണ് വന്നത്. ഞാന്‍ മരിച്ചില്ല, അവള്‍ മരിച്ചു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നതായും വൈശാഖന്‍ പറഞ്ഞു. അതേസമയം, ഭാര്യയോട് എല്ലാം പറഞ്ഞെന്ന വാദം പൊലീസ് ഇനിയും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വിവരങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ വൈശാഖന്റെയും ഭാര്യയുടെയും മൊഴികള്‍ പ്രത്യേകമായും ഒന്നിച്ചും രേഖപ്പെടുത്തും.
മരിക്കുന്നതിനു മുന്‍പ് യുവതിക്കു ഉറക്കഗുളിക ചേര്‍ത്ത ജൂസ് നല്‍കിയിരുന്നതായി വൈശാഖന്‍ പൊലീസിനു മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജൂസ് വാങ്ങിയ ബേക്കറിയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും വൈശാഖനെ എത്തിച്ച് തെളിവെടുത്തു. വൈശാഖനും ഭാര്യയും ചേര്‍ന്ന് യുവതിയെ വര്‍ക്‌ഷോപ്പില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബന്ധം ഭാര്യ അറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസില്‍ വൈശാഖന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഓട്ടോയില്‍ വന്നിറങ്ങിയ ഭാര്യയുമായി, വലിയ തിടുക്കമൊന്നും കാട്ടാതെ യുവതിയെ സമീപത്ത് നേരത്തെ പാര്‍ക്കു ചെയ്തിരുന്ന കാറില്‍ വൈശാഖന്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മരണത്തിനു ശേഷം ആദ്യമായി അവിടെയെത്തിയ ആള്‍ എന്ന നിലയില്‍ വൈശാഖന്റെ ഭാര്യയുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്.
യുവതിയും വൈശാഖനും തമ്മിലുള്ള ബന്ധം വിലയിരുത്താന്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധന നടത്തും. ഫൊറന്‍സിക് പരിശോധനയുടെ ഭാഗമായി, വര്‍ക്‌ഷോപ്പിനുള്ളില്‍ ബുധനാഴ്ച നടത്തിയ പരിശോധനയില്‍ യുവതിയെ മരണശേഷം വൈശാഖന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കരുതുന്ന സ്ഥലത്തെ മണ്ണും മറ്റും സ്രവപരിശോധനയ്ക്കായി അന്വേഷണസംഘം ശേഖരിച്ചിരുന്നു. വര്‍ക്‌ഷോപ്പില്‍ നിന്നു കണ്ടെടുത്ത യുവതിയുടെ ബാഗിലെ ഡയറിയിലാണ് വൈശാഖനുമായി പ്ലസ് വണ്‍ കാലം മുതല്‍ ബന്ധം പുലര്‍ത്തിയ വിവരം വ്യക്തമായത്. ഇതോടെയാണ് പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്താന്‍ പൊലീസ് തീരുമാനിച്ചത്.
വൈശാഖന്‍ ലൈംഗിക വൈകൃതങ്ങള്‍ ഉളളയാളാണെന്നു ഡയറിയില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് സൂചന. കേസില്‍ ഇതു നിര്‍ണായകമായതിനാല്‍ ഡയറിയിലെ എഴുത്ത് യുവതിയുടേത് തന്നെയാണെന്നു ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ വിലയിരുത്തുന്ന നടപടികളും പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ 24 ന് ആണ് യുവതിയെ വര്‍ക്‌ഷോപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. ഒന്നിച്ചു മരിക്കാന്‍ വിളിച്ചുവരുത്തി തന്ത്രപരമായി പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയെന്നു പൊലീസിന്റെ അന്വേഷണത്തിലാണു കണ്ടെത്തിയത്. പത്തു വര്‍ഷത്തോളമായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ചെറിയ പ്രായം മുതല്‍ തന്നെ വൈശാഖന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ചോദ്യംചെയ്യലില്‍ തെളിഞ്ഞു. വിവാഹം ചെയ്യണമെന്ന ആവശ്യം യുവതി ഉന്നയിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ വൈശാഖന്‍ മറ്റ് ചില സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന വിവരം അറിഞ്ഞ യുവതിയുമായി ഇയാള്‍ പിണങ്ങുകയും പിന്നീട് കാര്യങ്ങളെല്ലാം യുവതി പുറത്തു പറയുമോയെന്നു ഭയന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്നു പറഞ്ഞു ബോധ്യപ്പെടുത്തിയാണ് 24 ന് വൈശാഖന്‍ യുവതിയെ വര്‍ക്‌ഷോപ്പിലേക്കു വിളിച്ചു വരുത്തിയത്. രണ്ടു പേര്‍ക്കും മരിക്കാനായി കുരുക്കു തയാറാക്കിയ വൈശാഖന്‍ യുവതി കഴുത്തില്‍ കുരുക്കിട്ടയുടന്‍ സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാള്‍ ഭാര്യയെയും നാട്ടുകാരെയും വിവരം അറിയിച്ചതെന്നാണു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം വര്‍ക്‌ഷോപ്പില്‍ എത്തി അവിടെയുളള സിസിടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌ക് ഒഴിവാക്കാനായിരുന്നു വൈശാഖന്റെ നീക്കം.
എന്നാല്‍ യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ പാനീയം അല്‍പം കഴിച്ച വൈശാഖനും ആശുപത്രിയിലായതോടെയാണ് തന്ത്രങ്ങള്‍ പാളിയത്. മരണത്തിനു പിന്നാലെ വര്‍ക്‌ഷോപ്പ് സീല്‍ ചെയ്ത പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മരണത്തിനു മുന്‍പ് യുവതിയുമായി വൈശാഖന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതം കാട്ടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കലുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























