റോയ് സിജെയുടെ ആത്മഹത്യ; 'ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുടെ ആത്മഹത്യയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്. മരണത്തിന് ഉത്തരവാദി ആദായനികുതി ഉദ്യോസ്ഥരെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് പറഞ്ഞു. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയെന്ന് അദേഹം ആരോപിച്ചു.
അതേസമയം നേരത്തെ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകള്‍, ഒരു മുറിയ്ക്കുള്ളില്‍ സീല്‍ ചെയ്ത് വച്ചിരുന്നുവെന്നും അത് പരിശോധിയ്ക്കുക മാത്രമാണ് ചെയ്തതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മൂന്നാഴ്ച മുന്‍പ് കോണ്‍ഫിഡന്‍ഡ് അടക്കമുള്ള നാല് ബില്‍ഡേഴ്‌സിന്റെ ഓഫിസുകളില്‍ പരിശോധന നടത്തിയിരുന്നെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മൂന്ന് ദിവസമായി കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഹെഡ് ഓഫിസില്‍ ഐടി റെയ്ഡ് നടക്കുന്നുണ്ട്. ഫയലുകള്‍ പരിശോധിയ്ക്കുന്നതിനിടെ, കൂടുതല്‍ ഫയലുകള്‍ കൊണ്ടുവരാന്‍ ഡോ. റോയ് സിജെയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഫയലെടുക്കാന്‍ മുറിയിലേക്ക് പോയ റോയ് സി ജെ, സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടെത്തിയ ജീവനക്കാര്‍,വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.
ബൌറിങ് ഹോസ്പിറ്റലിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം, സംസ്‌കാരം നാളെ നടക്കും. റോയ് സി ജെയുടെ മരണത്തില്‍ ആത്മഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റോയ് സി ജെയെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നും, ഒരു മണിക്കൂറോളം ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവെന്നും ജീവനക്കാര്‍ മൊഴി നല്കി.
https://www.facebook.com/Malayalivartha


























