മദ്യലഹരിയിൽ അമ്മയെ വീടിനുള്ളിൽ തീയിട്ട് കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും

മദ്യലഹരിയിൽ അമ്മയെ വീടിനുള്ളിൽ തീയിട്ട് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും ശിക്ഷ വിധിച്ചു. വെള്ളറട വില്ലേജിൽ ആനപ്പാറ കാറ്റാടി എലിവാലൻകോണം വടക്കേക്കര പുത്തൻവീട്ടിൽ പൊന്നുമണി മകൻ മോസ്സസ് വിപിൻ എന്ന 39 കാരാനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീ: ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി ജഡ്ജി ആർ. രേഖ ആണ് പ്രതിയെ ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവ് അനുഭവിക്കണം. പിഴ സംഖ്യ ഒടുക്കിയാൽ ഒന്നാം സാക്ഷിയായ സഹോദരന് കൈമാറണമെന്നും വിധി ന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
കേസിനാസ്പദമായ സംഭവം നടന്നത് 26-01-2024 രാവിലെ 7 മണിക്കും 7:15 നും ഇടയ്ക്കുള്ള സമയത്താണ്. പ്രതിയും അമ്മയും ആണ് വീട്ടിൽ താമസിച്ചിരുന്നത്. പ്രതി മദ്യ ലഹരിയിൽ തന്റെ അമ്മയെ വീടിനുള്ളിൽ വച്ച് തീ കത്തിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതിയുടെ അനുജൻ പ്രതിയെ പേടിച്ച് മറ്റൊരിടത്താണ് താമസം. എല്ലാദിവസവും രാവിലെ അമ്മക്ക് കാപ്പി വാങ്ങി വീട്ടിൽകൊണ്ട് കൊടുക്കാറുള്ളത് പ്രതിയുടെ അനിയൻ ആയ ജെയിൻ ജേക്കബ് ആണ്.സംഭവ ദിവസം അമ്മക്ക് കാപ്പിയും ആയിപോയ ജെയിൻ ജേക്കബ് കണ്ടത് വീടിനുള്ളിൽ അമ്മയുടെ അരക്ക് മുകളിൽ ഉള്ള ഭാഗം കത്തിയ നിലയിലും ഇരുകാലുകളും ഒരു കമ്പ് കൊണ്ട് കെട്ടിയ നിലയിലും, പുകപടലം മുറിയാകെ, നിറഞ്ഞ തൊട്ടടുത്ത് കയ്യിൽ കത്തിയും, ശരീരമാസകലം കരിപുരണ്ട നിലയിൽ പ്രതി നിൽക്കുന്നതും ആണ് കണ്ടത്. ഭയന്നുപോയ ജെയിൻ ജേക്കബ് സ്വന്തം അളിയനെയും നാട്ടുകാരെയും ഒക്കെ വിളിച്ചു കൂട്ടുകയും തുടർന്ന് പോലീസ് എത്തി പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പോലീസ് സറ്റേഷനിലേക്ക് കൊണ്ട് പോകുകയും ആയിരുന്നു. കൊല്ലപ്പെട്ട നളിനിയും പ്രതിയും ആയിരുന്നു വീട്ടിൽ താമസിച്ചുരുന്നത്. . സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ്, പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നു പ്രോസീക്യൂഷൻ കോടതിയിൽ വാദിച്ചത്.
പ്രതി മദ്യപാനിയും പോക്സോ,കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ആളുമാണ്. പ്രോസീക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ Adv. AR ഷാജി ഹാജരായി
അഡ്വക്കേറ്റ്മാരായ വെമ്പായം A ഷമീർ, അസീം, നീരജ് RS, ഉദയൻ
പുനലൂർ, അഖില അജി, അർച്ചന.R.തോമസ്, അനീറ്റ മേരി അലക്സ് എന്നിവരും ഹാജരായി, കേസ് അന്വേഷണം പൂർത്തിയാക്കി ഫൈനൽ റിപ്പോർട്ട് കോടതി മുൻപാകെ സമർപ്പിച്ചത് വെള്ളറട പോലീസ് സ്റ്റേഷൻ,SHO ആയിരുന്ന ശ്രീ ധനപാലൻ, റസ്സൽ രാജ്, ബാബുകുറുപ്പ്, പ്രസാദ് എന്നിവർ ആണ്. SCPO അരവിന്ദ്, CPO നവീൻ എന്നിവരും ഹാജരായിരുന്നു.
https://www.facebook.com/Malayalivartha

























