കോട്ടയത്ത് കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22) എന്നിവരാണ് ഫാനിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്‌ച ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു.മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 9.15ന് ഹോട്ടൽ ജീവനക്കാർ വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. എസ്എച്ച്ഒ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്.
അഗ്നിരക്ഷാസേനയും എത്തിയിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ്. ഭിന്നമതക്കാരായ ഇവരെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവദിക്കാത്തതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. മൃതദേഹങ്ങൾ ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
https://www.facebook.com/Malayalivartha

























