78ാം രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....

78ാം രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്‌പീക്കർ ഓം ബിർള, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ വെള്ളിയാഴ്ച മഹാത്മാ ഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി ആദരമർപ്പിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വ്യക്തിത്വവും പ്രവൃത്തികളും രാജ്യത്തെ ജനങ്ങളെ കർത്തവ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ എന്നും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിക്കുകയും ചെയ്തു.
ഗാന്ധിജി എന്നത് വെറുമൊരു പേരല്ല, അതൊരു മഹത്തായ ചിന്തയാണെന്നും അതു മായ്ക്കാനാകില്ലെന്നും രാഹുൽ എക്സിൽ കുറിക്കുകയുണ്ടായി. വ്യക്തിയെ ഇല്ലാതാക്കാൻ വെടിയുണ്ടകൾക്ക് കഴിഞ്ഞേക്കാം, എന്നാൽ അദ്ദേഹം ഉയർത്തിപ്പിടിച്ച ദർശനങ്ങളെ കൊല്ലാനാവില്ലെന്നും രാഹുൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























