പ്രമാദമായ ഒരു കേസിന്റെ നിർണ്ണായകഘട്ടത്തിലുണ്ടായ ഇത്തരമൊരു നടപടി കേസിനെ തകർക്കാനുളള ഗൂഢാലോചനയല്ലേ എന്ന് സാധാരണ ജനങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ അത് ന്യായമല്ലേ..

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിൽ പ്രതികരിച്ച് സാമൂഹിക പ്രവർത്തക കെ അജിത.നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുളളു. ആ കേസ് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോവുകയാണെന്നാണ് ഞാനുൾപ്പെടെയുളളവർ വിശ്വസിച്ചിരുന്നതെന്ന് അജിത പറഞ്ഞു.
പക്ഷെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റുന്നതാണ് കണ്ടത്. പ്രമാദമായ ഒരു കേസിന്റെ നിർണ്ണായകഘട്ടത്തിലുണ്ടായ ഇത്തരമൊരു നടപടി കേസിനെ തകർക്കാനുളള ഗൂഢാലോചനയല്ലേ എന്ന് സാധാരണ ജനങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ അത് ന്യായമല്ലേയെന്നും അജിത ചോദിച്ചു. എന്റെ ഈ ചോദ്യത്തിന് ആര് മറുപടി തരുമെന്നും അജിത ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ചോദിച്ചു.
എഡിജിപിയെ മേധാവിയെ മാറ്റിയതിൽ യൂത്ത് കോൺഗ്രസും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിമർശനവുമായി രംഗത്തുവന്നിരുന്നു. എസ് ശ്രീജിത്തിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. കേസ് അട്ടിമറിക്കാനാണ് എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയെതെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ ആരോപണം.
ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസും ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കേയാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന. ഇതിന് പുറമേ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























