തെരുവുനായ ആക്രമണം ആവര്‍ത്തിക്കുന്നു... മുക്കത്ത് തെരുവുനായയുടെ കടിയേറ്റ് എട്ട് പേര്‍ക്ക് പരിക്ക്

മുക്കത്ത് തെരുവുനായയുടെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിക്കും ബൈക്ക് യാത്രികനുമടക്കം നായയുടെ കടിയേറ്റു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉച്ചയോടെ അഗസ്ത്യമുഴി ഭാഗത്തു നിന്നും ഒരു സ്ത്രീയെയും ഇതര സംസ്ഥാന തൊഴിലാളിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച തെരുവുനായ മുക്കം ടൗണിലേക്കെത്തിയാണ് പലരെയും കടിച്ചത്.
ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മുക്കം കമ്മ്യൂണിററി ഹെല്‍ത്ത് സെന്ററിലും താമരശേരി താലൂക്ക് ആശുപത്രിയിലുമാണ് ചികിത്സിച്ചത്. മാസങ്ങള്‍ക്ക് മുന്‍പും പ്രദേശത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. വൈകീട്ട് നോര്‍ത്ത് കാരശേരി ഭാഗത്തു കണ്ട നായയെ നാട്ടുകാരാണ് പിന്നീട് തല്ലിക്കൊന്നത്.
രണ്ടുമാസം മുമ്പ് കോഴിക്കോട് തെരുവുനായ ആക്രമണത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റിരുന്നു. മാങ്കാവ്, കൊമ്മേരി , പൊറ്റമ്മല്‍ ഭാഗത്താണ് വിദ്യാര്‍ഥികളെയടക്കം തെരുവുനായ ആക്രമിച്ചത്. സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അപ്രതീക്ഷിതമായി തെരുവുനായയുെട മുന്നില്‍ അകപെട്ടതിന്റെ ഞെട്ടലും പേടിയും ഇപ്പോഴും വിട്ടുമാറിയിട്ടില്ല പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പ്രിയയ്ക്ക്. കൈയ്ക്കും കാലിനും സാരമായ മുറിവേറ്റിട്ടുണ്ട്. പ്രിയയെ കൂടാതെ നാല്‍പ്പതോളം ആളുകളെയാണ് തെരുവനായകള്‍ ആക്രമിച്ചത്. ഇതില്‍ പ്രായമായവരും ഉള്‍പ്പെടുന്നു. നായയെ കണ്ട് പേടിച്ചോടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേറ്റിട്ടുണ്ട്. ഇതോടെ നായയെ പിടിക്കാന്‍ നാട്ടുകാര്‍ തന്നെ സംഘടിച്ചിറങ്ങി.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാട്ടുകാരുെട സഹോയത്തോെട കോര്‍പ്പറേഷനിലെ മൃഗ ജനന നിയന്ത്രണ ജീവനക്കാര്‍ പൂവങ്ങല്‍ ഭാഗത്ത് പലരെയും കടിച്ച ഒരു നായയെ പിടികൂടി. അപ്പോഴും കൊമ്മേരി, പൊറ്റമ്മല്‍ ഭാഗത്ത് അലഞ്ഞുനടക്കുന്നവയെ കണ്ടെത്താന്‍ ആയിട്ടില്ല. വിദ്യാര്‍ഥികളും പ്രായമായവരും പ്രത്യേകം സൂക്ഷിക്കണമെന്നും എത്രയും വേഗം അക്രമാസക്തരായ മുഴുവന്‍ തെരുവ് നായകളെയും പിടികൂടുമെന്നും കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























