ആരും തിരിഞ്ഞു നോക്കിയില്ല! ഹൃദയമിടിപ്പ് നിന്ന് യുവാവ് വീണു! ഓടുന്ന ബസിലും രക്ഷകയായി ഷീബയുടെ കരുതൽ... യുവാവിന് ജീവൻ നൽകിയ ഷീബയ്ക്ക് പറയാനുള്ളത്; കയ്യടിച്ച് സോഷ്യൽ മീഡിയ

കെഎസ്ആർടസി ബസിൽ കുഴഞ്ഞുവീണ യുവാവിന് പുതുജീവൻ നൽകി അതേ ബസിലെ യാത്രക്കാരിയായ നഴ്സ്. അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ ഐസിയു സ്റ്റാഫ് നഴ്സും അങ്കമാലി സ്വദേശിനിയുമായ ഷീബ അനീഷിൻ്റെ അവസരോചിത ഇടപെടലിലാണ് യുവാവിനു ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചത്
ശനിയാഴ്ച രാവിലെ എറണാകുളം ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസിലാണ് സംഭവം. ആശുപത്രിയിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ഷീബ എറണാകുളം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി. ബസിൽ കയറി. യാത്രയ്ക്കിടെ ബസ്സിനുള്ളിൽ ഒരു യുവാവ് കുഴഞ്ഞുവീണു. ഉടൻ തന്നെ ഫുട്ബോർഡിന് സമീപത്ത്‌നിന്ന് യുവാവിനെ നീക്കിക്കിടത്തിയ ഷീബ പൾസ് പരിശോധിച്ചു. പൾസ് കിട്ടാതെ വന്നപ്പോൾ ഉടൻതന്നെ യുവാവിന് സി.പി.ആർ. നൽകി.
തുടർന്ന് ബസ് നിർത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗൗരവമുള്ള ഹൃദയാഘാതം വന്നവർക്ക് അതീവ ഫലപ്രദമാണ് ഈ ശുശ്രൂഷ. അങ്കമാലിയിൽ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചു തുടർ ചികിത്സ നൽകുകയായിരുന്നു. അങ്കമാലി സ്വദേശി വിഷ്ണു (24) ആണ് ബസിൽ അബോധാവസ്ഥയിലായി ആശുപത്രിയിലായത്. ഇയാൾക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകൾക്കായി എത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.
ഹൃദയാഘാതം വന്ന് മിടിപ്പ് താണുപോകുന്നവർക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദം ഏല്പിക്കുന്ന അതീവപ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷയാണ് 'ഹൃദയശ്വസന പുനരുജ്ജീവനം' അഥവാ 'കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ' (സി.പി.ആർ). രണ്ടുവട്ടം സി.പി.ആർ. പൂർത്തിയായപ്പോൾ യുവാവിന് അപസ്മാരമുണ്ടായി. ഇതേ തുടർന്ന് ചരിച്ചുകിടത്തി വീണ്ടും സി.പി.ആർ. നൽകി. ഇതോടെ യുവാവിന് ബോധംവീണു.
https://www.facebook.com/Malayalivartha

























