ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി കഴിഞ്ഞത് CPMകാരന്റെ വീട്ടിൽ; സഹായിയായി ഭാര്യയും... BJP പ്രവർത്തകനെ വീട്ടിൽ താമസിപ്പിച്ചത് പ്രതിയാണെന്നറിഞ്ഞുകൊണ്ട്...

കണ്ണൂർ പിണറായിയിൽ ഹരിദാസ് വധക്കേസിലെ പ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻറെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസ് സിപിഎം പ്രവർത്തകൻ പ്രശാന്തിൻ്റെ വീട്ടിലാണ് ഒളിവിൽ കഴിഞ്ഞത്. പാർട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നുവെന്ന് സിപിഎം വൃത്തം നൽകുന്ന സൂചന.
ഹരിദാസ് വധക്കേസിലെ പ്രതി നിജിൻ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജിൽ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച് തകർത്ത ശേഷമായിരുന്നു ബോംബേറ്. ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിൻറെ പ്രതികരണം.
സിപിഎം രാഷ്ട്രീയമായി അത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവിൽ കഴിയാൻ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും കക്കോത്ത് രാജൻ പറഞ്ഞു. പ്രശാന്തിൻ്റെ കുടുംബവുമായി ഇനിയും സഹകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.
ഈ മാസം 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസ് താമസം തുടങ്ങിയത്. നേരത്തെ കലാകാരൻമാരും മറ്റും വാടകയ്ക്ക് താമസിച്ചിരുന്ന വീടായിരുന്നു ഇത്. ഒളിച്ചുതാമസിക്കാൻ ഒരിടം വേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ രേഷ്മയെ ഫോണിൽ വിളിച്ചത്. എന്നാൽ നിജിൽ ദാസിന്റെ താമസം പ്രശാന്തിന്റെ അറിവോടെയല്ല എന്നാണ് വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്ന് ഏതാനും മീറ്റർ മാത്രം അകലത്തിലായിരുന്നു നിഖിൽദാസ് ഒളിവിൽ കഴിഞ്ഞിരുന്നത് എന്നാണ് പോലീസിനെ വെല്ലുവിളിച്ച മറ്റൊരു കാര്യം. കനത്ത പോലീസ് സുരക്ഷയുള്ള ഈ വീടിനു സമീപത്ത് 2 മാസമായി പ്രതി ഒളിവിലായിരുന്നു എന്നത് അങ്ങേയറ്റം പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്നു.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോൾ പോലും പൊലീസ് കനത്ത സുരക്ഷ നിലനിർത്തുന്ന പ്രദേശമാണ് ഇതെന്നിരിക്കെ എങ്ങനെ നിഖിൽ ഇവിടെ കഴിഞ്ഞു എന്നതാണ് പോലീസിനെ വലയ്ക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 14–ാം പ്രതിയാണു നിഖിൽ. ഇനി 2 പേർ കൂടി പിടിയിലാവാനുണ്ട്. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ വീടിനരികെ ഒളിവിൽ താമസിച്ചതും പ്രതിയുടെ അറസ്റ്റിനെത്തുടർന്ന് വീടിനു നേരെ ആക്രമണമുണ്ടായതും പൊലീസിനു നാണക്കേടായി.
ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ നിഖിൽദാസിനെ റിമാൻഡ് ചെയ്തിരുന്നു. വീട്ടുടമയായ രേഷ്മയെ രാത്രി തന്നെ മജിസ്ട്രേട്ടിനു മുന്നിലെത്തിച്ച് റിമാൻഡ് ചെയ്യിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെ രാത്രി എട്ടരയോടെ ഇവരുടെ വീട് ആക്രമിക്കപ്പെട്ടത്. ഈ സംഭവം പൊലീസിനെ വീണ്ടും നാണം കെടുത്തുന്ന വിഷയമായി മാറി.
മുഖ്യമന്ത്രി സ്ഥലത്തില്ലെങ്കിൽ പോലും പൊലീസ് കാവലുള്ള ഈ പ്രദേശത്തെ വീട്ടിലെത്തി ജനൽച്ചില്ലുകൾ മുഴുവൻ അടിച്ചു തകർത്തശേഷമായിരുന്നു ബോംബേറ്. രണ്ടു ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. ബോംബേറിൽ ചുമരിനും ടൈൽസിനും കേടുപാടു സംഭവിച്ചു. പരിശോധനയിൽ സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. കനത്ത പൊലീസ് സംഘം പരിസരത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ഇതിനിടെ മുഖ്യമന്ത്രിയുടെ വീടിനും കനത്ത സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ പാണ്ട്യാലമുക്കിലെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. കനത്ത പോലീസ് സുരക്ഷ മുഖ്യമന്ത്രിയുടെ വീടിനും സമീപത്തും ഒരുക്കിയിട്ടുണ്ട്. ആകെ 16 പേർ പ്രതികളായ കേസിൽ ഇതോടെ 14 പേർ അറസ്റ്റിലായി. കേസിൽ ബി.ജെ.പി. തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉൾപ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha

























