Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി; മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസം, അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി! മുന്‍നിലപാടില്‍ തന്നെ ഉറച്ചുനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്....

30 APRIL 2022 04:33 PM IST
മലയാളി വാര്‍ത്ത

വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിലാക്കി സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയം ഇന്നും മുടങ്ങി. മൂല്യനിര്‍ണ്ണയ ക്യാമ്പ് അധ്യാപകര്‍ ബഹിഷ്കരിക്കുന്നത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ്. എന്നാൽ ക്യാമ്പിന്‍റെ അവസാന ദിവസമായിരുന്നു ഇന്ന്. ഉത്തര സൂചികയിൽ തന്നെ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി തന്നെ വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌കരിക്കുകയുണ്ടായി. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇതിനോടകം തന്നെ സർക്കുലർ ഇറക്കിയിട്ടുണ്ട്.

അതേസമയം വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പ്ലസ് ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതിൽ ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കുകയുണ്ടായി.

അങ്ങനെ അധ്യാപകരും വിദഗ്ധരും ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കന്‍ഡറി മൂല്യനിർണയം നടത്താറുള്ളത്. അത് അവഗണിച്ച് ചോദ്യകർത്താവ് തന്നെ തയ്യാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദ്ദേശം നൽകിയതായിരുന്നു പ്രതിഷേധത്തിന് കാരണമായി പറയുന്നത്.

എന്നാൽ വാരിക്കോരി മാർക്ക് നൽകുന്ന തരത്തിൽ ഫൈനലൈസഷൻ സ്കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസും നൽകിയയോടെ പ്രതിഷേധം ശക്തമായി മാറുകയായിരുന്നു. ഉത്തര സൂചികയിൽ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

അങ്ങനെ ഇത്തവണ നടന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട മാർക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷൻ സ്കീം ഉപയോഗിക്കണമെന്നാണ് നിലവിൽ അധ്യാപകരുടെ ആവശ്യം. അധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുന്നത് ഫല പ്രഖ്യാപനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്ളത്.

 

അതേസമയം, പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയ്ക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന നടപടിയാണിതെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍ (എ.എച്ച്.എസ്.ടി.എ.) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടി പ്രാകൃതമാണെന്നും ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന് സംഭവിക്കുന്ന വീഴ്ചകള്‍ക്ക് അധ്യാപകരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള നീക്കം അനുവദിക്കില്ലെന്നും എച്ച്.എസ്.എസ്.ടി.എ പ്രതികരിക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (19 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (36 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (43 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (1 hour ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (3 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (12 hours ago)

Malayali Vartha Recommends