Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്

29 JULY 2026 09:27 PM IST
മലയാളി വാര്‍ത്ത

തൂഫാന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു ലഹരി വിരുദ്ധ പരിശോധനകള്‍ ശക്തമാകുമ്പോള്‍ രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്. മദ്യം, കഞ്ചാവ് തുടങ്ങിയവയില്‍നിന്ന് മാഫിയകള്‍ രാസലഹരിയിലേക്കു ചുവടുമാറുമ്പോള്‍ പരിശോധനകളും കാലാനുസൃതവും ശാസ്ത്രീയവുമാക്കാനുള്ള നീക്കമാണ് എക്‌സൈസ് നടത്തുന്നത്. രാസലഹരി ഉപയോഗിക്കുന്നവരെ വലയിലാക്കാനായി മൂന്നു പ്രത്യേകതരം പരിശോധനാ കിറ്റുകളാണ് തയാറാക്കിയിരിക്കുന്നതെന്ന് എക്‌സൈസ് കമ്മിഷണര്‍ എസ്.സാംബശിവറാവു പറഞ്ഞു. 1500ല്‍ പരം ഡിറ്റക്ഷന്‍ കിറ്റുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസുകള്‍ക്കായി വിതരണം ചെയ്തിരിക്കുന്നത്. എക്‌സൈസ് മന്ത്രി എം.ലിജുവാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

1. നാര്‍ക്കോട്ടിക് ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റ്

അനധികൃതമായി കടത്തുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്ന വസ്തുക്കളില്‍ ലഹരി ഘടകങ്ങളുടെ സാന്നിധ്യം പ്രാഥമികമായി തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ കിറ്റ്. വിവിധ മയക്കുമരുന്ന് വിഭാഗങ്ങള്‍ കണ്ടെത്തുന്നതിനും കേസുകളുടെ പ്രാഥമിക പരിശോധനകള്‍ കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും നടത്തുന്നതിനും ഇത് എന്‍ഫോഴ്‌സസ്‌മെന്റ് ഉദ്യോഗസ്ഥരെ സഹായിക്കും. കേസുകള്‍ കണ്ടെത്തുന്ന വേളയില്‍ പിടിച്ചെടുക്കുന്ന നിരോധിത വസ്തുക്കളില്‍ കൊക്കെയ്ന്‍, മെത്താംഫെറ്റമിന്‍, ഒപ്യം, മോര്‍ഫിന്‍, കോഡീന്‍, ഹെറോയിന്‍, മെസ്‌കലൈന്‍, ഹാഷിഷ് ഓയില്‍, മെത്താക്വലോണ്‍, തുടങ്ങിയ വിവിധ ലഹരിമരുന്നുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഇതു സഹായിക്കും.

2. പ്രീകഴ്‌സര്‍ ഡിറ്റക്ഷന്‍ കിറ്റ്

ലഹരി നിര്‍മാണത്തിന് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ള രാസവസ്തുക്കളായ പ്രീകഴ്‌സര്‍ കെമിക്കലുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായാണ് കിറ്റ് ഉപയോഗിക്കുന്നത്. അനധികൃത ലഹരി നിര്‍മ്മാണ ശൃംഖലകളെ കണ്ടെത്തുന്നതിനും ലഹരി ഉല്‍പാദനത്തിന് മുമ്പുള്ള ഘട്ടങ്ങളില്‍ തന്നെ ഇടപെടുന്നതിനും ഈ സംവിധാനം സഹായകരമാകും.

3. കെറ്റാമൈന്‍ ഡിറ്റക്ഷന്‍ കിറ്റ്

കെറ്റാമൈന്‍ എന്ന നിരോധിത ലഹരി വസ്തുവിന്റെ സാന്നിധ്യം പ്രത്യേകമായി തിരിച്ചറിയുന്നതിനായുള്ളതാണ് ഈ കിറ്റ്. കെറ്റാമൈന്‍ ഉള്‍പ്പെടെയുള്ള പുതിയ തലമുറ ലഹരി വസ്തുക്കളുടെ വ്യാപനം പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായകമാകും. ഉമിനീര്‍ അധിഷ്ഠിതമായ 8ഇന്‍1 മള്‍ട്ടിഡ്രഗ് റാപിഡ് ടെസ്റ്റ് കിറ്റാണിത്. എംഡിഎംഎ, കൊക്കെയ്ന്‍, കഞ്ചാവ്, കെറ്റാമിന്‍, ആംഫെറ്റാമിനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മയക്കുമരുന്നുകളുടെ സമീപകാല ഉപയോഗം അതിവേഗത്തില്‍ കണ്ടെത്താന്‍ കിറ്റ് സഹായിക്കും. സംശയിക്കപ്പെടുന്ന വ്യക്തി ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഉമിനീര്‍ പരിശോധനയിലൂടെ വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനമാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (29 minutes ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (36 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (43 minutes ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (56 minutes ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (1 hour ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (1 hour ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (1 hour ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (2 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (2 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (2 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (2 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (2 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (2 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (2 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (3 hours ago)

Malayali Vartha Recommends