നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ഭര്‍ത്താവിനൊപ്പം നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. വേളാച്ചേരിയില്‍ ഭര്‍ത്താവിനൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച റാണിപേട്ട് ജില്ലാ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിങ് ഇന്‍സ്‌പെക്ടര്‍ മണിമാരനാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി വേളാച്ചേരി ഒരണ്ടിയമ്മന്‍ കോവില്‍ തെരുവില്‍ വച്ചാണ് സംഭവം. ഭര്‍ത്താവിനൊപ്പം നടന്നുപോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടുപേരാണ് ഉപദ്രവിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ച ശേഷം രക്ഷപ്പെടാന്‍ നോക്കി. യുവതിയുടെ നിലവിളി കേട്ട് ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് ബൈക്ക് യാത്രക്കാരെ തടഞ്ഞുനിര്‍ത്തി.
താന്‍ പൊലീസ് ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞ് ബൈക്കിനു പുറകിലിരുന്നയാള്‍ നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയെ തുടര്‍ന്ന് വേളാച്ചേരി പൊലീസ് ബൈക്കിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റാണിപേട്ടിലെ ട്രാഫിക് ഇന്‍സ്‌പെക്ടറായ മണിമാരനാണ് പ്രതിയെന്ന് വ്യക്തമായത്. സംഭവ സമയം പ്രതി മദ്യപിച്ചിരുന്നെന്നും ബൈക്കില്‍ കൂടെയുണ്ടായിരുന്നത് സഹോദരനാണെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha























