നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു

പാറ്റൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്റെ കാല്‍ അറ്റു. നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. പാറ്റൂരില്‍നിന്നു മെഡിക്കല്‍ കോളജിലേക്കുള്ള വഴിയിലെ വളവില്‍ വച്ച് നിയന്ത്രണംവിട്ട കാറാണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരന്റെ കാല്‍ പൂര്‍ണമായി അറ്റു തെറിച്ച് അടുത്തുള്ള സെമിത്തേരിയിലെ കെട്ടിടത്തിലാണു വീണത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാല്‍ കണ്ടെത്തിയത്.
ബൈക്ക് യാത്രികനായ പ്രശാന്തിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഓട്ടോ ഡ്രൈവര്‍ സന്തോഷ്, യാത്രക്കാരായ അനിത, അതിന്‍ ആന്റണി എന്നിവര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ മദ്യപിച്ചിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കാറില്‍നിന്നു മദ്യക്കുപ്പികള്‍ കണ്ടെടുത്തു. വഞ്ചിയൂര്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























