Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിൽവർ ലൈൻ വിവാദത്തിൽ കുടുങ്ങിയ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം; പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു; ഈ വിഷയത്തിന് പിന്നാലെയാണ് സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്

30 APRIL 2022 04:41 PM IST
മലയാളി വാര്‍ത്ത

കെ റെയിൽ വിവാദത്തിൽ കുടുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം. പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺ കുമാറിനെയാണ് സ്ഥലം മാറ്റി ഉത്തരവ് പുറത്തിറക്കിയത്. സിൽവർ ലൈൻ ബഫർസോണിലുള്ള കെട്ടിടത്തിന്‍റെ രണ്ടാം നില കെട്ടാൻ ആദ്യം പനച്ചിക്കാട് പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു.

കെ റെയിൽ അനുമതി വേണമെന്നായിരുന്നു ആദ്യം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. എന്നാൽ അനുമതി വേണ്ടെന്ന് കെ റെയിൽ നിലപാടെടുത്തതോടെ പഞ്ചായത്ത് സെക്രട്ടറി നിർമ്മാണത്തിന് എൻഒസി നൽകുകയായിരുന്നു. ഈ വിവാദം സംസ്ഥാന തലത്തിൽ തന്നെ വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

കോട്ടയം പനച്ചിക്കാട് കൊല്ലാടുള്ള ജിമ്മിയും സോനുവും വീടിന്‍റെ മുകളിലത്തെ നില പണിയാൻ അനുമതി തേടിയപ്പോഴാണ് കെ റെയിൽ ബഫർസോണിലാണ് സ്ഥലമുള്ളതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. കെ റെയിൽ എൻഒസി വേണമെന്നാവശ്യപ്പെട്ട് സിൽവർലൈൻ പ്രത്യേക തഹസിൽദാർക്ക് സെക്രട്ടറി നൽകിയ കത്ത് പുറത്തുവരികയും ചെയ്തു.

അനുമതിക്കായി നിരവധി തവണ തഹസിൽദാറെ സമീപിച്ചിട്ടും ജിമ്മിക്ക് മറുപടി കിട്ടിയിരുന്നില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ കെ റെയിൽ വിശദീകരണം വന്നു. ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും അതിനാൽ നി‍‍ർമ്മാണത്തിനോ കൈമാറ്റത്തിനോ പണയത്തിനോ അനുമതി വേണ്ടെന്നും കെ റെയിൽ അറിയിച്ചു.

ഇതോടെ സർക്കാർ ഉത്തരവാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്ന് വിശദീകരിച്ച് പഞ്ചായത്ത് സെക്രട്ടറി രംഗത്തെത്തുകയും ചെയ്തു. പിന്നാലെ പഞ്ചായത്ത് ഓഫീസിൽ എത്തിയ വീട്ടുടമസ്ഥന് നിർമ്മാണത്തിനാവശ്യമായ അനുമതി നൽകിയിരുന്നു. വിഷയം രാഷ്ട്രീയ പോരിലേക്കും നയിച്ചു. വീട് സന്ദർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരളം കെ റെയിൽ എംഡിക്ക് തീറെഴുതിയെന്നാരോപിച്ചു.

എന്നാൽ എംഎൽഎയും പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതിയും സെക്രട്ടറിയും ചേർന്നുള്ള ഗൂഢാലോചനയാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുക ചെയ്തു. ഈ വിഷയത്തിന് പിന്നാലെയാണ് ഇപ്പോൾ സെക്രട്ടറിയെ സ്ഥലം മാറ്റിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (19 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (36 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (43 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (1 hour ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (3 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (12 hours ago)

Malayali Vartha Recommends