Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിച്ചു...വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ എസ് ഇ ബി

30 APRIL 2022 07:37 PM IST
മലയാളി വാര്‍ത്ത

വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ എസ് ഇ ബി. സംസ്ഥാനത്തെ വൈദ്യുതി ലഭ്യതയിലെ താത്കാലിക കുറവ് പരിഹരിച്ചതായി കെ എസ് ഇ ബി അറിയിച്ചു. യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു. ബാംങ്കിംഗ് സ്വാപ് ടെന്‍ഡര്‍ മുഖാന്തരം അടിയന്തരമായി 200 മെഗാവാട്ട് വാങ്ങും.

വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. അധികപണം നല്‍കി വൈദ്യുതി വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ക്ഷാമം നാളയോടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

നല്ലളത്ത് വൈദ്യുതി ഉത്പാദനം ഉടന്‍ തുടങ്ങും. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള ശാശ്വത പരിഹാരം ജലവൈദ്യുത പദ്ധതികളാണ്. അതിരപ്പിള്ളി ഒഴികെയുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കല്‍ക്കരിക്ഷാമം മൂലം താപനിലയങ്ങളില്‍ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ക്ഷാമം കേരളത്തില്‍ കുറവാണ്.

പീക്ക് അവറില്‍ 200 മെഗാ വാട്ടിന്റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവര്‍ത്തനക്ഷമമാക്കി പ്രതിസന്ധി തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും കെഎസ്ഇബിയുടെയും നീക്കം.നിലവില്‍ 14 സംസ്ഥാനങ്ങളില്‍ ഒരുമണിക്കൂറിലേറെ ലോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (19 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (36 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (43 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (1 hour ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (3 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (12 hours ago)

Malayali Vartha Recommends