Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.സിയെ ചങ്ങലക്കിടാൻ കുടുംബം തയ്യാറാകണം! അറസ്റ്റ് ചെയ്ത് ലോക്കപ്പിലടക്കാൻ... വാളെടുത്ത് യൂത്തൻമാർ; കട്ടകലിപ്പിൽ പി.സി. ജോർജ്ജും...

30 APRIL 2022 09:11 PM IST
മലയാളി വാര്‍ത്ത

ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരേ പരാതി നല്‍കി യൂത്ത് ലീഗ്.മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമാണ് പ്രസംഗമെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പരാതി നല്‍കിയത്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.



പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു.

മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവകരമായ വര്‍ഗീയ പ്രചാരണമാണ് സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയത്.

ഈ പരാമര്‍ശങ്ങള്‍ മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കും ഇവര്‍ക്കുമിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ കാരണമാകുമെന്നും,അതിനാല്‍ ഐപിസി 153 എ പ്രകാരവും മറ്റു വകുപ്പുകള്‍ പ്രകാരവും ഇദ്ദേഹത്തിനെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ഇതോടൊപ്പം, മതഭ്രാന്ത് പിടിച്ച പിസി ജോർജ്ജിനെ ചങ്ങലക്കിടാൻ കുടുംബക്കാർ തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എൻ എസ് നുസൂർ. മുസ്ലിം വിരുദ്ധ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ പിസി ജോർജ്ജിന്‍റെ മകൻ ഷോൺ ജോർജ്ജിന് എഴുതിയ തുറന്ന കത്തിലാണ് നുസൂറിന്‍റെ വാക്കുകൾ. പൂഞ്ഞാറിൽ തോറ്റത് കയ്യിലിരുപ്പ് കൊണ്ടാണ്. അതിന് കേരളത്തിലുള്ള എല്ലാവരും അദ്ദേഹത്തെ സഹിക്കണമെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്നും നുസൂർ പറഞ്ഞു.

വർഗ്ഗീയതക്കെതിരെ യുവാക്കൾ എല്ലാകാലത്തും നിലപാട് എടുക്കാനുള്ളവരാണ്. താങ്കളും അതിന് എതിരാകില്ലെന്ന് വിശ്വസിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് നുസൂർ ഷോൺ ജോർജ്ജിനോടുള്ള കുറിപ്പ് ആരംഭിക്കുന്നത്. താങ്കളുടെ പിതാവ് ഇന്നലെ ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗം കേൾക്കുകയുണ്ടായി. പ്രായമാകുമ്പോൾ പിതാക്കന്മാർ പലതും വിളിച്ച് പറയും. അത് ഏറ്റവുമധികം ബാധിക്കുന്നത് മക്കളെയായിരിക്കുമെന്നും നുസൂർ പറയുന്നു.

വർഗ്ഗീയതയുടെ സഹവാസിയാണ് പിസി ജോർജ്ജെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും വിമർശിച്ചു. 'തമ്മിലടിപ്പിക്കൽ ശ്വാസവായുവും തൊഴിലുമാക്കിയ പി സി ജോർജ്ജിനെ കേസെടുത്ത് ജയിലിലിടാൻ പോലീസ് തയ്യാറാകണം. സാംക്രമിക രോഗമായി പടരാൻ ആഗ്രഹിക്കുന്ന വർഗ്ഗീയതയുടെ സഹവാസിയാണ് പി സി ജോർജ്ജെന്നാണ് ഷാഫിയുടെ വാക്കുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (19 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (36 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (43 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (1 hour ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (3 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (12 hours ago)

Malayali Vartha Recommends