Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താടി വടിച്ചു ഇനി രണ്ടു കൊമ്പ് ട്രോളന്മാരെ തിരിച്ചടിച്ച് സുരേഷ് ഗോപി പുതിയ ചിത്രം വൈറല്‍

30 APRIL 2022 09:15 PM IST
മലയാളി വാര്‍ത്ത

ട്രോളന്മാര്‍ക്ക് പ്രിയപ്പെട്ട തന്റെ താടി വടിച്ച് സുരേഷ്‌ഗോപി. പാപ്പന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ്‌ഗോപി വെള്ളത്താടി വളര്‍ത്തിയത്. സമൂഹമാധ്യമങ്ങള്‍ വന്‍തോതിലുള്ള വിമര്‍ശനങ്ങളാണ് സുരേഷ്‌ഗോപിയുടെ താടിക്കുനേരെ ഉയര്‍ന്നത്. ഇപ്പോഴിതാ ട്രോളന്മാര്‍ക്ക് ചുട്ടമറുപടിയുമായി ക്‌ളീന്‍ ഷേവ് ചെയ്ത ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

രാജ്യസഭയില്‍ വിജയകരമായി ആറുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ച്ച പോസ്റ്റിനൊപ്പമാണ് കഌന്‍ ഷേവ് ചെയ്ത ചിത്രവുമായി സുരേഷ്‌ഗോപി എത്തിയത്. തന്നെ സ്‌നേഹിക്കുന്നവരുടെ നിരന്തരമായ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ദൃഢനിശ്ചയത്തോടെ ഏറ്റെടുത്ത കര്‍ത്തവ്യം നിറവേറ്റാനായതെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ തന്റെ താടിയുടെ പേരില്‍ ട്രോളുചെയ്തവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും സുരേഷ്‌ഗോപി മറന്നില്ല. സിംഹവാലന്‍ കുരങ്ങനോടുപോലും ഉപമിച്ച എന്റെ താടി ആവശ്യം കളഞ്ഞപ്പോള്‍ വടിച്ച് കളഞ്ഞിട്ടുണ്ടെന്നും ഇനിയുള്ളത് ഒറ്റക്കൊമ്പന്റെ നല്ല രണ്ടു കൊമ്പുകളാണെന്നും അദ്ദേഹം കുറിച്ചു'.

'പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്' എന്ന കുറിപ്പിനൊപ്പമാണ് താടിവടിച്ച് കൊമ്പന്‍മീശ വച്ച ചിത്രം അദ്ദേഹം പങ്കുവയ്ച്ചത്.

സമൂഹമാധ്യമങ്ങളില്‍ വിമര്ശനങ്ങളേറ്റുവാങ്ങിയ സുരേഷ്‌ഗോപിയുടെ വെള്ളത്താടി രാജ്യസഭയില്‍ പോലും ചര്‍ച്ചാവിഷയമായിരുന്നു. ഈയിടെ സുരേഷ്‌ഗോപിയുടെ താടിവച്ച മുഖത്തെ സിംഹവാലന്‍ കുരങ്ങിനോടുപമിച്ച് പോസ്റ്റിട്ടയാള്‍ക്ക് മറുപടിയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ട്രോളന്മാര്‍ക്ക് ചുട്ടമറുപടിയെന്നോണമാണ് തന്റെ ഷേവ് ചെയ്ത ചിത്രവുമായി സുരേഷ്‌ഗോപി ഇപ്പോള്‍ എത്തിയിട്ടുള്ളത്.

നടനും എംപിയുമായ സുരേഷ് ഗോപിയുടെ താടി വളര്‍ത്തിയുള്ള ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വരെ താരത്തിന്റെ താടി ലുക്കിനെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ലുക്കിനെ പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ ഒരാള്‍ പങ്കുവെച്ച പോസ്റ്റിന് മകന്‍ ഗോകുല്‍ സുരേഷ് ഗോപി നല്‍കി മറുപടി വൈറലാകുകയാണ്.

ഒരു ഭാഗത്ത് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വെച്ചുള്ള ഫോട്ടോയ്ക്കാണ് ഗോകുല്‍ പ്രതികരണവുമായി എത്തിയത്. ഈ ചിത്രത്തില്‍ രണ്ട് വ്യത്യാസങ്ങളുണ്ട്, കണ്ടുപിടിക്കാമോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്.

ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി എത്തി. 'ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും' എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ഗോകുല്‍ സുരേഷിന്റെ പ്രതികരണം വളരെ വേഗം തന്നെ വൈറലായി. ഒട്ടനവധി പേരാണ് ഇത് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചെത്തിയത്.

<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorSureshGopi%2Fposts%2F543102390518116&show_text=true&width=500" width="500" height="626" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (9 minutes ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (20 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (37 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (44 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (1 hour ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (3 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (12 hours ago)

Malayali Vartha Recommends