Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയ് ബാബുവിനെതിരെ കടുത്ത നടപടി..അമ്മ സംഘടനയിൽ പൊട്ടിത്തെറി

30 APRIL 2022 09:21 PM IST
മലയാളി വാര്‍ത്ത

ബലാത്സംഗ പരാതിയില്‍ വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് 'അമ്മ' സംഘടനാ നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയത് ആഭ്യന്തര പരാതി പരിഹാര സമിതി. ബുധനാഴ്ച്ച രാവിലെ ഒമ്പതര മണിക്ക് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. സംഘടനയുടെ ഉപാദ്ധ്യക്ഷയും സമിതിയുടെ അദ്ധ്യക്ഷയുമായ ശ്വേതാ മേനോന്റെ നേതൃത്വത്തിലായിരുന്നു യോഗം.

 

കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി, ഇടവേള ബാബു, പുറത്തുനിന്നുള്ള അഭിഭാഷക അനഘ എന്നിവര്‍ ഐസിസി യോഗത്തില്‍ പങ്കെടുത്തു. വിജയ് ബാബുവിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ചുകൊണ്ടാണെന്നും വിലയിരുത്തലുണ്ടായി. ഇതില്‍ ശക്തമായ നടപടിക്ക് 'അമ്മ'യോട് ശുപാര്‍ശ ചെയ്യണമെന്ന് അഭിപ്രായമുയര്‍ന്നു. ഇതിനേത്തുടര്‍ന്ന് ഐസിസി യോഗത്തിന്റെ റിപ്പോര്‍ട്ട് താരസംഘടനയുടെ നേതൃത്വത്തിന് നല്‍കുകയായിരുന്നു.

 

ഇതിനിടയില്‍ താരസംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വിജയ് ബാബു വിഷയം ചര്‍ച്ച ചെയ്തു. വനിതാ ഭാരവാഹികളായ അഞ്ചു പേരും, രചന നാരായണന്‍ കുട്ടി, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, ശ്വേതാ മേനോന്‍ എന്നിവര്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ ഒറ്റക്കെട്ടായി നിന്ന് നിലപാട് സ്വീകരിച്ചു. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിഭാഗം പുരുഷ അംഗങ്ങളും വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന അഭിപ്രായത്തോട് യോജിച്ചു.

 

ചില അംഗങ്ങള്‍ വിജയ് ബാബുവിനെതിരെ തിടുക്കപ്പെട്ട് നടപടി വേണ്ടെന്നും വിജയ് ബാബുവിന് വിശദീകരണത്തിനായി കൂടുതല്‍ സമയം വേണമെന്നും അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ അഭിപ്രായം വിജയ് ബാബുവിന് എതിരായതോടെ 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ നടപടിയെടുക്കാന്‍ മൗന അനുവാദം നല്‍കുകയായിരുന്നു. വിഷയത്തില്‍ അന്തിമ നടപടിയെടുക്കാന്‍ യോഗം ചേരണമെന്നതിനാല്‍ ഞായറാഴ്ച്ച അഞ്ച് മണിക്ക് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു. യോഗത്തിന് ശേഷമാകും വിജയ് ബാബുവിനെതിരായ നടപടിയേക്കുറിച്ച് 'അമ്മ'യുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (8 minutes ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (19 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (36 minutes ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (43 minutes ago)

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (1 hour ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (2 hours ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (2 hours ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (3 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (11 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (12 hours ago)

Malayali Vartha Recommends