'ഇതേ പ്രശ്‌നങ്ങള്‍ ഞാനും അനുഭവിക്കുന്നു, കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്നത് ശരിയല്ല, ചരിത്രം ആവര്‍ത്തിക്കരുത്'; അമ്മയില്‍ പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍..

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഈ വിഷയത്തില്‍ താര സംഘടനയായ അമ്മയില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഉണ്ണി തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്.
വിജയ് ബാബുവിനെതിരെയുള്ള കേസില്‍ രണ്ട് ചേരിയായി തിരിഞ്ഞാണ് താരങ്ങള്‍ പ്രതികരണങ്ങള്‍ നടത്തുന്നത്. വിജയ് ബാബുവിനെ പിന്തുണക്കുന്ന നിലപാടാണ് ഉണ്ണി സ്വീകരിച്ചിരിക്കുന്നത്. അതായത്, വെറുതെയൊരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം വിജയ് ബാബുവിനെതിരെ എടുത്തുപിടിച്ചൊരു നടപടി എടുക്കരുതെന്നും നന്നായി ആലോചിച്ചതിന് ശേഷം മതിയെന്നുമാണ് ഉണ്ണി വ്യക്തമാക്കുന്നത്. മാത്രമല്ല തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ടെന്നും ഇത്തരം ആരോപണങ്ങള്‍ താനും അനുഭവിക്കുകയാണെന്നും നടന്‍ ചൂണ്ടിക്കാട്ടി.
അതേസമയം വിജയ് ബാബുവിനെതിരെ നടപടിയേ വേണ്ട എന്നല്ല മറിച്ച് സത്യാവസ്ഥ അറിഞ്ഞ ശേഷം മാത്രം നടപടി സ്വീകരിക്കുന്നതാണ് ഉചിതം എന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. കോഴിക്കോട് സ്വദേശിനിയായ യുവനടിയുടെ പീഡനപരാതിയില്‍ വിജയ് ബാബുവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ഉണ്ണിമുകുന്ദന്‍ നിലപാടുമായി രംഗത്ത് വന്നത്.
ഉണ്ണി മുകുന്ദനെതിരെ 2018ലാണ് പീഡന പരാതി ഉയര്‍ന്നത്. നടന്റെ എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ഫ്‌ലാറ്റില്‍ സിനിമയുടെ തിരക്കഥ പറയാനായി എത്തിയ യുവതിയെ അതിക്രമിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചു എന്നായിരുന്നു ഉയര്‍ന്ന പരാതി. എന്നാല്‍ പരാതിക്കാരി ആരാണെന്ന് ഇപ്പോഴും പുറത്തു വന്നിട്ടില്ല. മാത്രമല്ല
പരാതി വ്യാജമാണെന്നും തന്റെ പേര് നശിപ്പിക്കാനും പണം തട്ടാനുമായിരുന്നു പരാതിക്കാരിയുടെ ശ്രമമെന്നും നടന്‍ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യമാണ് അമ്മ യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടിയത്.
വിജയ് ബാബുവിനെതിരായ നടപടിയില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സനായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.
എന്നാല്‍ നടനെ പുറത്താക്കാന്‍ കഴിയില്ലെന്നാണ് അമ്മ യോഗം അറിയിച്ചത്. ഇതേതുടര്‍ന്ന് താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് സ്വമേധയാ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് വിജയ് ബാബു അറിയിച്ചിട്ടുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി വിജയ് ബാബു കത്ത് നല്‍കിയിരുന്നു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കും എന്നതിനാലാണ് മാറി നില്‍ക്കുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. കത്തിലെ ആവശ്യം അമ്മ ഭാരവാഹികള്‍ അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ അമ്മ നേതൃത്വം വിജയ് ബാബുവിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത് എന്ന് ചൂണ്ടിക്കാണിച്ച് നടി മാലാ പാര്‍വ്വതി കമ്മിറ്റിയില്‍ നിന്ന് രാജി വെച്ചു. നേരത്തെ അമ്മ നടനെതിരെ നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അമ്മ സംഘടന അവിടേയും കാലുമാറുന്ന കാഴ്ചയാണ് ഉണ്ടായത്. ഇതാണ് മാലാ പാര്‍വ്വതിയെ ചൊടിപ്പിച്ചത്.
സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷ ഒരു ചര്‍ച്ചാ വിഷയമായിരിക്കുന്ന ഈ കാലത്ത് യുവ നടന്മാരുടെ പ്രതികരണം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദന്റെ നിലപാടും കേരളക്കര ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. മാത്രമല്ല താരത്തിന്റെ നിലപാടിനെ എതിര്‍ത്തും പിന്തുണച്ചും ആളുകള്‍ രംഗത്ത് വരുന്നുണ്ട്.
https://www.facebook.com/Malayalivartha

























