പിണറായിയെ വിറപ്പിച്ച് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ... രണ്ടാഴ്ച! കേന്ദ്രം വിവരമറിയിക്കും... പണി പാലും വെള്ളത്തിൽ.. ഹേമ കമ്മീഷൻ റിപ്പോർട്ട് തന്നേ പറ്റൂ... രേഖ ശര്‍മ കേരളത്തിലേക്ക്!

മലയാള ചലച്ചിത്ര മേഖലയിലെ ചൂഷണം പഠിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കര്‍ശന ഇടപെടലുമായി ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. ഹേമ കമ്മി റിപ്പോർട്ട് പുറത്തുവിടാത്തതില്‍ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദേശീയ വനിതാ കമ്മീഷന്‍ നടത്തിയത്.
പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കേരളത്തിലേക്ക് തന്റെ നേതൃത്വത്തിലുള്ള സംഘം എത്തി നേരിട്ട് വിഷയത്തില്‍ ഇടപെടുമെന്നും കത്തില്‍ പറയുന്നു. സിനിമ മേഖലയില്‍ പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും നിലവിലുള്ള ആഭ്യന്തര സമിതി ശക്തമാണെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു. നിയമപരമായി റിപ്പോര്‍ട്ട് പരസ്യമാക്കണം എന്ന ആവശ്യമാണ് നിലവിലുള്ളത്.
പരാതിക്കാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും രേഖ ശര്‍മ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം പുറത്തുവിടേണ്ടതായിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഡബ്ല്യൂസിസി നിരന്തരം പരാതി നല്‍കുകയാണ്. പ്രൊഡക്ഷന്‍ ഹൗസുകളില്‍ ആഭ്യന്തര പരാതി പരിഹാര സെൽ സംവിധാനമില്ലെന്നും ഇതു ഉടന്‍ പരിഹരിക്കണമെന്നും രേഖ ശര്‍മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാല്‍ റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തു കൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ജനുവരി 21 ന് മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്. റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം.
എന്നാല്‍ മന്ത്രി പി രാജീവ് ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്‍റെ പരിപാടിയിൽ പറഞ്ഞത് ഇങ്ങനെ,'ഡബ്ല്യുസിസി പ്രതിനിധികളെ ഞാൻ കണ്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യപ്പെടുത്തരുതെന്ന് അവർ തന്നെ മീറ്റിങ്ങിൽ ആവശ്യപ്പെട്ടു. കമ്മീഷൻ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴിൽ അല്ലാത്തതിനാൽ റിപ്പോർട്ട് പരസ്യമാക്കേണ്ട കാര്യമില്ല'. മാധ്യമ പ്രവർത്തകർ നേരിട്ട് കണ്ടപ്പോൾ മന്ത്രി ഈ നിലപാട് ആവർത്തിച്ചു.
https://www.facebook.com/Malayalivartha

























