പ്രചാരണത്തിന് മുമ്പ് അനുഗ്രഹം തേടി കല്ലറയിലെത്തി .... തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് അനുഗ്രഹത്തിനായി ഭര്‍ത്താവ് പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട് പള്ളിയിലെത്തി ... പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് ഉമ, വിതുമ്പലോടെ മക്കളും ബന്ധുക്കളും

പ്രചാരണത്തിന് മുമ്പ് അനുഗ്രഹം തേടി കല്ലറയിലെത്തി .... തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് അനുഗ്രഹത്തിനായി ഭര്‍ത്താവ് പി.ടി. തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്ത ഉപ്പുതോട് പള്ളിയിലെത്തി ... പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് ഉമ, വിതുമ്പലോടെ മക്കളും ബന്ധുക്കളും.
ഇന്നലെ പുലര്‍ച്ചെ 2.30ന് മക്കളായ ഡോ. വിഷ്ണു, വിവേക്, മരുമകള്‍ ഡോ. ബിന്ദു വിഷ്ണു എന്നിവര്‍ക്കൊപ്പം പി.ടിയുടെ ഉപ്പുതോട്ടിലെ പുതിയപറമ്പില്‍ വീട്ടിലാണ് ആദ്യമെത്തിയത്.
തുടര്‍ന്ന് രാവിലെ 6.30ന് കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിലെത്തി കുര്‍ബാനയില്‍ പങ്കെടുത്തു. ഇതിന് ശേഷം പി.ടിയുടെ ചിതാഭസ്മം അടക്കം ചെയ്ത കല്ലറയിലെത്തി പ്രത്യേക പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.
ഉപ്പുതോട്ടിലെ നാട്ടുകാരുടെ പിന്തുണയും ഉമ തേടി. ഡീന്‍ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കെ.പി.സി.സി അംഗം എ.പി. ഉസ്മാന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















