മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തു, സിനിമാ സംവിധായകനാണ് ആ യുവാവെന്ന് സൂചനകൾ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പോലീസ്

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയിൽ കേസ് എടുത്ത് പോലീസ്. എളമക്കര പൊലീസ് ആണ് കേസ് എടുത്തത്.സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ഇടുക, പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പ്രതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നാണ് മഞ്ജുവിന്റെ ആരോപണം.
യുവാവ് ഒരു സിനിമാ സംവിധായകനാണെന്ന് സൂചനകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതതയില്ല. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിനെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങൾ പൊലീസ് പുറത്തുവിടാത്തത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചതായി അറിഞ്ഞുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരിക്കുകയാണ്.
കേസിൽ നീതിയും ന്യായവും നടപ്പാകണം എന്നാണ് മഞ്ജു വാര്യർ ആഗ്രഹിക്കുന്നത്. പക്ഷേ അവർക്ക് ജനങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്നും ജനത്തിന് അവരിൽ നിന്ന് കേൾക്കാനുണ്ടെന്നും ബാലചന്ദ്ര കുമാർ പറയുന്നു.മഞ്ജു വാര്യർ സിനിമാ സ്ക്രീനിൽ മാത്രം വന്ന് നിന്ന് എന്തെങ്കിലും പറഞ്ഞിട്ട് പോകാതെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിന്ന് പറയാനുളളത് പറയണം. അത് കേസിനെ ബാധിക്കാത്ത തരത്തിൽ പറയണം. മഞ്ജു വാര്യരുടെ നിശബ്ദത പലരേയും വേദനിപ്പിക്കുന്നതാണ് എന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha






















