കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു.... അപകടം നടന്ന് 14 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്

കൊല്ലം വെള്ളിമണ്ണില്‍ മണ്ണിടിഞ്ഞ് കിണറിലകപ്പെട്ട തൊഴിലാളി മരിച്ചു. എഴുകോണ്‍ ഇരമ്പനങ്ങാട് സ്വദേശി ഗിരീഷ് കുമാറാണ് മരിച്ചത്. അപകടം നടന്ന് 14 മണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
ഗിരീഷ് കുമാര്‍ കിണര്‍ വൃത്തിയാക്കി മുകളിലേക്ക് കയറുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയാണ് ജോലി ഏറ്റെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് രണ്ടുപേരും കിണര്‍ വൃത്തിയാക്കാന്‍ ആരംഭിച്ചത്. വെള്ളം വറ്റിച്ച് കിണര്‍ വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറിയപ്പോള്‍ അടിയിലെ തൊടി ഇടിഞ്ഞ് വീഴുകയായിരുന്നു.
വൈകുന്നേരം ആറോടെ രണ്ടു അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി മണ്ണു മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ഗിരീഷിനെ പുറത്തെത്തിക്കാനായില്ല.
മുപ്പതടിയോളം ആഴമുള്ള കിണറ്റില്‍ നിന്ന് മണ്ണ് മാറ്റിയതിനു ശേഷമാണ് ഗിരീഷിനെ പുറത്തെടുക്കാനായുള്ളു. ജെസിബി ഉപയോഗിച്ച് മറ്റൊരു കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha

























