കണ്ടകശനി തീരുന്നില്ല! ആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു....

സ്വിഫ്റ്റ് ബസിന്റെ കണ്ടകശനി പിന്നെയും ആവർത്തിച്ചിരിക്കുകയാണ്. ആലപ്പുഴയിൽ കെഎസ്ആർടിസി സ്വിഫ്റ്റിടിച്ച് അടുത്ത അപകടം സംഭവിച്ച വാർത്തയാണ് ലഭിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴയിലാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചത്. അപകടത്തിൽ രണ്ടു പേർ മരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.
എരമല്ലൂര്‍ എഴുപുന്ന സ്വദേശി കറുകപ്പറമ്പില്‍ ഷാജിയുടെ മകന്‍ ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫിസിനു സമീപം അർധ രാത്രിയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയവരെ പൊലീസും ഫയർഫോഴ്സും എത്തിയാണ് പുറത്തെടുത്തത്.
തിരുവനന്തപുരത്തു നിന്ന് സുല്‍ത്താന്‍ ബത്തേരിക്കു പോകുകയായിരുന്നു ബസ്. കാര്‍ തിരുവനന്തപുരം ഭാഗത്തേക്കും. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























