കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എടച്ചലം കറത്തൊടിവീട്ടില്‍ റംല കറത്തൊടി അന്തരിച്ചു, അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എടച്ചലം കറത്തൊടിവീട്ടില്‍ റംല കറത്തൊടി (50) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 6.30-ന് വീട്ടിലായിരുന്നു അന്ത്യമുണ്ടായത്. പൈങ്കണ്ണൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.
2015-20 ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. 12-ാം വാര്‍ഡായ എടച്ചലത്തുനിന്നാണ് ഇത്തവണ യു.ഡി.എഫ്. പ്രതിനിധിയായി വിജയിച്ചത്.
മഹിളാ ലീഗ് പഞ്ചായത്ത് കമ്മിറ്റി ഉപാധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മൊയ്തീന്‍ (കെ.എം. ഗ്രൂപ്പ് അരീക്കോട്). മക്കള്‍: സല്‍മാനുല്‍ ഫാരിസ് (സിവില്‍ എന്‍ജിനീയര്‍), കെന്‍ഷ, സഫ്‌വാന്‍, സവാദ്. മരുമക്കള്‍. സൈനുല്‍ ആബിദ് (സൗദി), തസ്നി.
https://www.facebook.com/Malayalivartha