മദ്യലഹരിയില്‍ ഡോക്ടറുടെ കാറോട്ടം... അമിതവേഗത്തിലോടിച്ച കാര്‍ കടയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞു, മറ്റൊരു ബൈക്കില്‍ യാത്ര ചെയ്ത യുവാക്കളെ ഇടിച്ചു വീഴ്ത്തി, അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്, അപകടം കണ്ടെത്തിയവരോട് ഡോക്ടര്‍ പെരുമാറിയത് പരുഷമായി

മദ്യലഹരിയില്‍ ഡോക്ടറുടെ കാറോട്ടം... അമിതവേഗത്തിലോടിച്ച കാര്‍ കടയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു, അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്, അപകടം കണ്ടെത്തിയവരോട് ഡോക്ടര്‍ പെരുമാറിയത് പരുഷമായി.
വ്യാഴം രാത്രി 11.15ന് പാറശാല ആശുപത്രി ജംക്ഷനില്‍ ആണ് സംഭവം ഉണ്ടായത്. പാറശാല നിന്നു നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയ കാര്‍ പോസ്റ്റില്‍ തട്ടിയ ശേഷം കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. അപകട ശേഷവും നിര്‍ത്താതെ പാഞ്ഞ കാര്‍ ദേശീയപാതയില്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം സമീപത്തെ ജ്വല്ലറിക്ക് മുന്നിലെ പില്ലര്‍ തകര്‍ത്ത് എതിര്‍ദിശയിലേക്കു തിരിഞ്ഞാണ് നിന്നത്.
കാര്‍ ഒാടിച്ചിരുന്ന പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ഡോക്ടര്‍ ബാലമാരിമുത്തു ആണ് വാഹനം ഒാടിച്ചിരുന്നത്.
വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞെന്നാണു പൊലീസ് നല്‍കുന്ന വിശദീകരണം. അപകടം കണ്ട് എത്തിയവരോടു പരുഷമായിട്ടാണ് ഇയാള്‍ പെരുമാറിയത്.
പൊലീസിന്റെ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ തയാറായില്ല. അപകടത്തില്‍ പരുക്കേറ്റ തിരുപൂറം പ്ലാന്തോട്ടം മുച്ചുട്ടാന്‍വിള വീട്ടില്‍ പ്രശാന്ത് (26) സഹോദരന്‍ പ്രദീപ് (23) ബന്ധു കന്യാകുമാരി അഗസ്തീശ്വരം സ്വദേശി ഇശക്കിയപ്പന്‍ (27) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയിര സ്വദേശി ജിനോദിന്റെ ബൈക്കാണ് തകര്‍ന്നത്. അപകടം സൃഷ്ടിച്ച ഡോക്ടറെ ജാമ്യത്തില്‍ വിട്ടു. അപകടം സൃഷ്ടിച്ച കാറിനു ഇന്‍ഷുറന്‍സ് ഇല്ലെന്നും സൂചനകളുണ്ട്.
"
https://www.facebook.com/Malayalivartha