തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സദാചാര ഗുണ്ടായിസത്തിലെ പ്രതിയെ കിണറ്റില്‍ മരിച്ചനിലയില്‍... വെഞ്ഞാറമൂട് സ്വദേശിയാണ് സുഹൃത്തിന്റെ വീട്ടില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സദാചാര ഗുണ്ടായിസത്തിലെ പ്രതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി സുബിന്‍ ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
വെഞ്ഞാറമൂട്ടില്‍ ജോലി കഴിഞ്ഞ് മടങ്ങിയ ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സുബിന്‍.
അതേസമയം ചേര്‍ത്തലയില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി, ദേഹത്ത് വയര്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍, വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്, പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ്(65), ഭാര്യ ശ്യാമള(60) എന്നിവരാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഷെഡിലാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദേഹത്ത് വയര്‍ ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്നാണ് സൂചന. അര്‍ത്തുങ്കല്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.
"
https://www.facebook.com/Malayalivartha