ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ട ദേശസ്‌നേഹികള്‍ക്ക് പൂരത്തിന്റെ ആദരം; ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ടുകൊണ്ട് കോടതി പ്രതിക്കൂട്ടില്‍ മൂന്നാമത്തെ വരിയില്‍ കറുത്ത കണ്ണടയും, തൊപ്പിയുമായി ചിരിച്ചിരിക്കുന്നതാണ് ഗാന്ധിജിയെ കൊന്ന കേസിലെ പ്രതിയും ദേശസ്‌നേഹിയുമായ വീര സവര്‍ക്കര്‍; തെളിവുകള്‍ കോര്‍ത്തിണക്കാന്‍ പ്രോസിക്കൂഷന്‍ പരാജയപ്പെട്ടതിനാല്‍ മാത്രം പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഡൈബം വീര സവര്‍ക്കറെന്ന് ശ്രീജിത്ത് പെരുമന

തൃശൂര്‍ പൂരത്തിനുള്ള സ്‌പെഷ്യല്‍ കുടയില്‍ വി ഡി സവര്‍ക്കറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങളിലേക്ക് കാര്യങ്ങൾ നയിച്ചിരുന്നു. ആസാദി എന്ന് പേരിട്ടിരിക്കുന്ന കുടയില്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കും ഒപ്പമാണ് സവര്‍ക്കറെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസദിനുമൊപ്പമാണ് സവര്‍ക്കറേയും ഉള്‍പ്പെടുത്തിയത്.
ഈ കാര്യത്തിൽ രൂക്ഷവിമര്‍ശനമാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഉന്നയിച്ചത്. ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ട ദേശസ്‌നേഹികള്‍ക്ക് പൂരത്തിന്റെ ആദരം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് ശ്രീജിത്ത് പെരുമന വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ട ദേശസ്‌നേഹികള്‍ക്ക് പൂരത്തിന്റെ ആദരം. 1948 ജൂണ്‍ 22 നു എടുത്ത ഒരു ദേശസ്‌നേഹ ചിത്രം പരിചയപ്പെടുത്താം. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ ഇറ്റാലിയന്‍ പിസ്റ്റള്‍ ഉപയോഗിച്ച് പോയന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്ന കേസിലെ പ്രതികളായ ദേശ സ്‌നേഹികള്‍ വിചാരണ കോടതിയിലിരുന്ന് നടത്തുന്ന കൊലയാളി ചിരികളാണ് ചിത്രത്തില്‍ ഉള്ളത്.
ഗാന്ധിജിയെ കൊന്നതിന് വിചാരണ നേരിട്ടുകൊണ്ട് കോടതി പ്രതിക്കൂട്ടില്‍ മൂന്നാമത്തെ വരിയില്‍ കറുത്ത കണ്ണടയും, തൊപ്പിയുമായി ചിരിച്ചിരിക്കുന്നതാണ് ഗാന്ധിജിയെ കൊന്ന കേസിലെ പ്രതിയും ദേശസ്‌നേഹിയുമായ വീര സവര്‍ക്കര്‍ . ആദ്യ വരിയില്‍ ഇരിക്കുന്നത് ഗാന്ധിജിയെ കൊന്ന കേസില്‍ തൂക്കി കൊന്ന ഗോഡ്സെയും, ആപ്തെയും . രണ്ടാമത്തെ വരിയില്‍ ബഡ്ഗേ, മണ്ഡല്‍, ഗോപാല്‍ .
സ്വാതന്ത്ര്യ സമര നായകനായ രാഷ്ട്രപിതാവിനെ കൊന്ന കേസിലെ വിചാരണയ്ക്ക് പ്രതിക്കൂട്ടില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന രാജ്യദ്രോഹികളായ ഇവറ്റകള്‍ക്ക് ക്ഷേത്രം പണിത് ആരാധിക്കുന്നതും പൂരത്തിന് കുടയില്‍ അവരോധിക്കുന്നതും ധീര ദേശാസ്‌നേഹികള്‍. തെളിവുകള്‍ കോര്‍ത്തിണക്കാന്‍ പ്രോസിക്കൂഷന്‍ പരാജയപ്പെട്ടതിനാല്‍ മാത്രം പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കപ്പെട്ടയാളാണ് ഡൈബം വീര സവര്‍ക്കര്‍. പൂര കുടയിലുള്ള മൊതലിന്റെ എന്താ #കൊലച്ചിരി ല്ലേ. ജയ് തൃശൂര്‍ പൂരം, ജയ് സവര്‍ക്കര്‍ -
https://www.facebook.com/Malayalivartha