കാവ്യയെ വളഞ്ഞ് ക്രൈംബ്രാഞ്ച് സംഘം...! എസ്.പി മോഹനചന്ദ്രനും ഡിവൈഎസ്പി ബൈജു പൗലോസുമടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘം പത്മസരോവരത്തിൽ, ചോദ്യം ചെയ്യലിൽ മണി മണിപോലെ ഇനി എല്ലാ സത്യങ്ങളും പുറത്തേക്ക്...!

നടിയാക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിലെത്തി. കാവ്യ പറഞ്ഞതനുരിച്ച് പത്മസരോവരം വീട്ടിലാണ് ചോദ്യം ചെയ്യൽ. എസ്.പി മോഹനചന്ദ്രനും ഡിവൈഎസ്പി ബൈജു പൗലോസുമടങ്ങുന്ന ക്രൈംബ്രാഞ്ച് സംഘമാണ് കാവ്യയുടെ വീട്ടിലെത്തിയത്.
ക്രൈംബ്രാഞ്ച് സംഘം ഇന്ന് വീണ്ടും കാവ്യ മാധവന് നോട്ടീസ് നല്‍കുകയാരിക്കുന്നു. ഇന്ന് 11 മണിക്ക് ഹാജരാകണം എന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. പതിവുപോലെ സ്ഥലം കാവ്യക്ക് തന്നെ തീരുമാനിക്കാം എന്ന ക്രൈംബ്രാഞ്ചിന്റെ അറിയിപ്പിന് ആലുവയിലെ പത്മസരോവരത്തില്‍വെച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നല്‍കിയത്.ഇതനുസരിച്ചാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിലെത്തിയിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി രണ്ടില്‍ കൂടുതല്‍ തവണ ക്രൈംബ്രാഞ്ച് കാവ്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അപ്പോഴെല്ലാം ഓരോ ഒഴിവുകള്‍ പറഞ്ഞ് നടി ചോദ്യം ചെയ്യലില്‍ നിന്ന് മുങ്ങുകയാണ് ചെയ്തിരുന്നത്. അവസാനമായി ഏപ്രില്‍ 12നായിരുന്നു ചോദ്യം ചെയ്യലിന് എത്താന്‍ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്. എന്നാല്‍ കാവ്യ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ നടന്നില്ല.
ആലുവയിലെ പോലീസ് ക്ലബില്‍ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ആദ്യ കാലങ്ങളില്‍ കാവ്യയോട് ആവശ്യപ്പെട്ടിരുന്നത് എങ്കിലും കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാല്‍ തുടക്കം മുതല്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരുന്നത്. മാത്രമല്ല സാക്ഷിയായതിനാല്‍ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിര്‍ദേശിക്കാന്‍ അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു കാവ്യ. പൊലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.
https://www.facebook.com/Malayalivartha