Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

ഇന്ത്യയില്‍ ആദ്യമായി ആര്‍സിസിയില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍; ഇതിന് ചെലവ് വരുന്നത് 20 കോടി, ആര്‍.സി.സിയില്‍ ഈ നൂതന സംവിധാനം സജ്ജീകരിക്കുന്നത് പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ...

09 MAY 2022 05:53 PM IST
മലയാളി വാര്‍ത്ത

More Stories...

മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായക ദിനം... നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും

ഈ വർഷത്തിലെ ആദ്യ സൂര്യഗ്രഹണം ഇന്ന്... ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം

ശബരിമല സ്വർണക്കൊള്ളയിൽ ഇഡി നോട്ടീസ് നൽകിയ നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും

അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഇന്ത്യയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍ സജ്ജമാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ സംവിധാനത്തിലൂടെ ഇന്റന്‍സിറ്റി മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി (ഐ.എം.ആര്‍.ടി), ഇമേജ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (ഐ.ജി.ആര്‍.ടി) എന്നീ നൂതന സാങ്കേതിക ചികിത്സ അതിവേഗതയില്‍ കൂടുതല്‍ രോഗികള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു.

20 കോടി രൂപയാണ് ഇതിന് ചെലവ് വരുന്നത്. പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെ ആര്‍.സി.സിയില്‍ ഈ നൂതന സംവിധാനം സജ്ജീകരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മെഷീന്‍ സ്ഥാപിച്ച് ചികിത്സയ്ക്കായി ഉപയോഗപെടുത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

നിലവിലുള്ള പരമ്പരാഗത സിആം ലീനിയര്‍ ആക്‌സിലറേറ്റര്‍ സംവിധാനത്തില്‍ ഒരേസമയം നിശ്ചിത രോഗികള്‍ക്ക് മാത്രമേ റേഡിയോ തെറാപ്പി നല്‍കാന്‍ സാധിക്കൂ എന്നതിനാല്‍ ചികിത്സ ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യ സജ്ജീകരിക്കുമ്പോള്‍ റേഡിയോ തെറാപ്പി ആരംഭിക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കുന്നു. റേഡിയേഷന്‍ ചികിത്സ വഴി രോഗം പൂണമായി സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്.

റിംഗ് ഗാന്‍ട്രി മെഷീന്‍ വഴി നല്‍കുന്ന റേഡിയേഷന്‍, ഇമേജ് ഗൈഡന്‍സിംഗ് സാങ്കേതികതയിലൂടെ ആയതിനാല്‍ സാധാരണ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും റേഡിയേഷന്‍ ഡോസ് ഏല്‍ക്കുന്നത് കുറയ്ക്കുന്നതിനും സാധിക്കും. നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ഗുണനിരവാരം ഉറപ്പുവരുത്തുന്നതിനുള്ള ഉപകരണങ്ങള്‍ (ക്വാളിറ്റി അഷ്വറന്‍സ് ടൂളുകള്‍) യന്ത്രത്തില്‍ സജ്ജീകരിക്കുന്നുവെന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിനും ഓരോ ചികിത്സയുടെ കൃത്യത വിലയിരുത്തുന്നതിനും സഹായിക്കുകയും ചെയ്യുന്നു. മെഷിനിന്റെ നൂതനമായ രൂപകല്‍പ്പന വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും മെഷീനിനുള്ളിലെ റേഡിയേഷന്‍ പുറത്ത് വരാതെ സംരക്ഷിക്കുകയും, അതുവഴി മെഷീന്‍ സ്ഥാപിക്കുന്ന റൂമിന്റെ നിര്‍മ്മാണ ചെലവ് കുറയ്ക്കുവാനും സാധിക്കുന്നു.

ഇത് സംബന്ധിച്ച ധാരണാപത്രം ആര്‍.സി.സി ക്യാമ്പസില്‍ വച്ച് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് രവി എന്നിവര്‍ ഒപ്പുവച്ചു. ആര്‍.സി.സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍, ചീഫ് ജി.എം പവര്‍ ഗ്രിഡ് മിഥുലേഷ് കുമാര്‍, ചീഫ് ജി.എം പവര്‍ ഗ്രിഡ് എ നാഗരാജന്‍, സീനിയര്‍ ജി.എം പവര്‍ ഗ്രിഡ് ഗ്രേസ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്  (24 minutes ago)

പ്രവാസി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന പത്തനംതിട്ട തിരുവല്ല കവിയൂർ സ്വദേശി മരിച്ചു  (39 minutes ago)

സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം....  (1 hour ago)

ആദ്യ സൂര്യഗ്രഹണം ഇന്ന്... ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ശാസ്ത്രലോകം  (1 hour ago)

നരേന്ദ്രമോദി ഇസ്രയേൽ സന്ദർശിക്കും...  (1 hour ago)

ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും  (2 hours ago)

ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക  (2 hours ago)

നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും  (2 hours ago)

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുന്നത് പരി​ഗണിക്കു‌മെന്ന് മുഖ്യമന്ത്രി  (2 hours ago)

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (6 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (7 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (7 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (7 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (7 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (7 hours ago)

Malayali Vartha Recommends