Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് സംസ്ഥാനതല തുടക്കം;ഈ വർഷം ജനുവരി മുതൽ തീർപ്പാക്കിയത് 23,000 ൽ പരം കെട്ടിക്കിടക്കുന്ന ഫയലുകൾ ;ഫയൽ നീക്കം ത്വരിതഗതിയിലാക്കാൻ പരിശോധന ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

09 MAY 2022 07:18 PM IST
മലയാളി വാര്‍ത്ത

പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കം. തിരുവനന്തപുരം പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ സേവനങ്ങൾ കൃത്യതയിലും വേഗത്തിലും പൊതുജനങ്ങളിലേക്കെത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഫയലുകൾ കടലാസുകെട്ടുകളല്ല, മനുഷ്യരുടെ ജീവിതം തന്നെയാണെന്ന ബോധ്യത്തിന്മേലാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഫയലുകളുടെ വിനിമയവും അതിന്മേലുള്ള തീരുമാനവും ത്വരിതപ്പെടുത്താൻ നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസവകുപ്പിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസു മുതൽ ഡയറക്ടറേറ്റുതലം വരെയുള്ള ഓഫീസുകളിൽ നിരവധി ഫയലുകൾ ഇനിയും തീരുമാനമാകാതെ നിലവിലുണ്ട്. ഈ വർഷം ജനുവരി 6 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും ജില്ലാതലത്തിലും 2021 ജൂൺ 30 ന് ആരഭിച്ചിട്ടുള്ളതും തീർപ്പാകാതെ തുടരുന്നതുമായ ഫയലുകളുടെ വിവരങ്ങൾ ശേഖരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ 14,966 ഫയലുകൾ തീർപ്പാകാതെ ശേഷിക്കുന്നതായി അറിയാൻ കഴിഞ്ഞു. ഈ ഫയലുകളിൽ 40 ശതമാനം ഫയലുകൾ തീർപ്പാക്കാൻ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തിനകം 7,266 ഫയലുകളിൽ യഥാവിധി യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കി. മൊത്തം ഫയലുകളുടെ 48.5 ശതമാനം വരുമിത്. തുടർന്നും ഘട്ടം ഘട്ടമായ ഫയൽ തീർപ്പാക്കലിലൂടെ 2022 മാർച്ച്‌ 4 ലെ പ്രബല്യത്തിൽ 57.5 ശതമാനം ഫയലുകൾ തീർപ്പാക്കുകയുണ്ടായി.

മേൽ പരാമർശിച്ച കാലയളവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 13,493 ഫയലുകൾ ശേഷിക്കുന്നതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 24,786 ഫയലുകൾ ശേഷിക്കുന്നതായും ബന്ധപ്പെട്ട ഉപഡയറക്ടർമാർ അറിയിച്ചു. തുടർന്ന് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ജില്ലാ/ഉപജില്ലാതലത്തിൽ അദാലത്തുകൾ നടത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 3,585 ഫയലുകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ 12,371 ഫയലുകളും യഥാവിധി യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കുകയുണ്ടായി.

കൂടാതെ 14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയങ്ങളിലെ കുടിശ്ശികയായി ശേഷിക്കുന്ന ഫയലുകൾ യഥാവിധി യുക്തമായ തീരുമാനമെടുത്ത് തീർപ്പാക്കുന്നതിനായി ജില്ലാ തല അദാലത്തുകൾ സംഘടിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

 

ഓരോ ഫയലിന് മുന്നിലും ഒരു മനുഷ്യ ജീവിതമുണ്ട് എന്ന ജാഗ്രതയോടെ വേണം ഓരോ ഉദ്യോഗസ്ഥനും ഫയലുകളെ കാണാൻ. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കാൻ അനുവദിക്കില്ല എന്ന കാര്യം വ്യക്തമാക്കുകയാണ്. ഇക്കാര്യത്തിൽ വേണ്ട ജാഗ്രത ഉദ്യോഗസ്ഥർ പുലർത്തണം. കാലികമായ പരിശോധന ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (4 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends