വിവാഹത്തിലെ പ്രശ്നങ്ങൾ! ജോതിഷന്റെ പ്രവചനം.. ഞാൻ നിരപരാധിയെന്ന് കാവ്യ.. ആ മണിക്കൂറിൽ സംഭവിച്ചത്..

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്തു കഴിഞ്ഞു . ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുത്തത്.
എന്നാൽ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുമ്പോൾ ആദ്യം പുറത്തു വരുന്നത് ആരോപണങ്ങൾ കാവ്യ നിഷേധിക്കുന്നുവെന്നാണ് സൂചന. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു . ദിലീപ് ഉണ്ടോ എന്നത് വ്യക്തമല്ല.
ദിലീപിന്റെ അളിയനായ സുരാജ് കാവ്യയെ സംശയിക്കുന്നുവെന്നത് കേസിൽ പുതിയ വഴിത്തിരിവായി മാറുമെന്നാണ് സൂചന. സുപ്രീംകോടതിയിൽ റിട്ട് കൊടുത്ത സമയത്തുള്ള ഓഡിയോയാണ് പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന. മറ്റൊരാളോട് നടത്തുന്ന സംഭാഷണത്തിൽ കാവ്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്.
കേസിലെ മാഡം കാവ്യ തന്നെയെന്ന് ഉറപ്പിക്കുന്നതാണ് ഈ ഓഡിയോ. ഈ ഓഡിയോയുടെ പൂർണ്ണ രൂപം കോടതിയിൽ ക്രൈംബ്രാഞ്ച് ഹാജരാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന വാദവും ഇതിലുണ്ട്. ഇതെല്ലാം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഈ ഓഡിയോയിൽ പറയുന്നതെല്ലാം കള്ളമാണെന്ന് കാവ്യ തുടക്കത്തിലെ മൊഴി നൽകി.
നടിയെ ആക്രമിച്ച ശേഷം എന്തിന് പൾസർ സുനി പെൻഡ്രൈവ് ലക്ഷ്യയിൽ എത്തിച്ചു കൊടുത്തുവെന്ന സംശയമാണ് ദിലീപിന്റെ അടുത്ത ബന്ധു ഉയർത്തുന്നത്. കാവ്യയെ കുടുക്കാൻ വേണ്ടി മറ്റുള്ള കൂട്ടുകാരികൾ ശ്രമിച്ചപ്പോൾ അതിന് പകരം വീട്ടാൻ ചെയ്തതാണ് ഇതെന്നും ഈ ഓഡിയോയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ചേട്ടന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പറയുന്നു. കോമൺസെൻസുള്ള ഒരാൾക്ക് എല്ലാം അറിയാം. ചാലക്കുടിയിൽ ഡി സിനിമാസ് ഉണ്ട്. ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫീസുണ്ട്. പിന്നെ എന്തിന് ലക്ഷ്യയിൽ പോയി കൊടുത്തു-ഇതാണ് നിർണ്ണായക ചോദ്യം. എല്ലാ ഉത്തരവാദിത്തവും ദിലീപ് ഏറ്റെടുത്തതാണെന്ന് സൂചനയും ഇതിലുണ്ട്.
യഥാർത്ഥത്തിലുള്ള കാരണം അവരുടെ വിവാഹത്തിലെ പ്രശ്‌നങ്ങളുണ്ടോ? ഇതിന് പിന്നിൽ ചില ജ്യോതിഷ ഇടപെടൽ നടന്നുവെന്ന സൂചനയും ഉണ്ട്. വലിയ ധന നഷ്ടമാണ് ദിലീപിന് ഉണ്ടായതെന്നും പറയുന്നു. ദിലീപിന്റെ പല സിനിമകളും മുടങ്ങി. അങ്ങനെ കഷ്ടകാലമാണ് ദിലീപിനെന്നും പറയുന്നു. ദുബായിൽ അടക്കം മുടക്കു മുതൽ പാളി.
കല്യാണത്തിലെ പ്രശ്‌നങ്ങളാകാം ഇതിനെല്ലാം കാരണമെന്നും ഈ ഫോൺ സംഭാഷണത്തിലുണ്ട്. ചോദ്യം ചെയ്ത ശേഷം കാവ്യ കേസിൽ പ്രതിയാകാനും സാധ്യതയുണ്ട്. ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ആറ്് മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ചത് ആയിരക്കണക്കിന് രേഖകളാണ്. ഫോണിലെ സംഭാഷണങ്ങൾ മാത്രം 200 മണിക്കൂറിലേറെ വരും.
https://www.facebook.com/Malayalivartha