തിരുവനന്തപുരത്ത് തമ്പാനൂരില്‍ ട്രെയിന്‍ ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ റെയില്‍വേ ജീവനക്കാരന്റെ കാല്‍ അറ്റു, നേത്രാവതി എക്‌സ്പ്രസ് യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്

തിരുവനന്തപുരത്ത് തമ്പാനൂരില്‍ ട്രെയിന്‍ ഷണ്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ റെയില്‍വേ ജീവനക്കാരന്റെ കാല്‍ അറ്റു. നേത്രാവതി എക്‌സ്പ്രസ് യാര്‍ഡിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ റാം ശങ്കറിന്റെ കാലാണ് അറ്റുപോയത്.
ഇന്നലെ വെകുന്നേരം ഏഴേ മുക്കാലോടു കൂടിയായിരുന്നു സംഭവം. ട്രെയിന്‍ മാറ്റിയിടുന്ന സമയത്ത് റാം ശങ്കറും അപ്രന്റിസ് മിഥുനും ഒപ്പമുണ്ടായിരുന്നു. ട്രെയിന്‍ നീങ്ങുന്ന സമയത്താണ് ഇരുവരും അപകടത്തില്‍ പെട്ടത്.
റാം ശങ്കര്‍ കൈപൊക്കുന്നത് കണ്ടായിരുന്നു ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയത്. അപകടത്തില്‍ പെട്ട ഇരുവരേയും പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി. റാം ശങ്കറിന്റെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
https://www.facebook.com/Malayalivartha