അറിഞ്ഞില്ലേ വെള്ളാപ്പള്ളി ഇപ്പോഴേ മുഖ്യമന്ത്രിയായി... പ്രതിപക്ഷ നേതാക്കളായി വി.എസ്. അച്യുതാനന്ദന്‍, സുധീരന്‍ അങ്ങനെ നീണ്ട നിര; ഊറിച്ചിരിച്ച് പാവം ഉമ്മന്‍ചാണ്ടി

കേരളത്തിലെ മുഖ്യമന്ത്രി വെള്ളാപ്പള്ളി നടേശന്‍ ആണോ എന്നാണ് ഇപ്പോള്‍ പലര്‍ക്കും സംശയം. വെള്ളാപള്ളി ഒന്ന് മോഡിയുടെ അടുത്ത് പോയിട്ട് വന്നതോടെ വെള്ളാപ്പള്ളി മുഖ്യമന്ത്രി ആയി എന്ന നിലയാലാണ് പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനും കെപിസിസി പ്രസിഡന്റായ വിഎം സുധീരനുമൊക്കെ വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നത്. പാവം ഇവിടത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ കാണാനും കേള്‍ക്കാനും ഇല്ല. എല്ലാവര്‍ക്കും ഇപ്പോള്‍ അടിക്കേണ്ടത് വെള്ളാപ്പള്ളിയെയാണ്. ഈ തക്കം നോക്കി ഊറിച്ചിരിച്ച് മാളത്തിലൊളിച്ചിരിക്കുകയാണ് തന്ത്രശാലിയായ ഉമ്മന്‍ചാണ്ടി.
തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് ശക്തമായ നിലയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. ഇന്ന് ആക്രമിക്കാന്‍ പേടിക്കുന്ന വിഎസിനെ പോലും മുട്ടുകുത്തിയ്ക്കുന്ന ആരോപണമാണ് വെള്ളാപ്പള്ളി ഉന്നയിക്കുന്നത്.
വി എസ് അച്യുതാനന്ദന്‍ പിണറായി വിജയന്റെ ശിഖണ്ഡിയാണെന്നു എസ്എന്‍ഡിപി വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചു. പാര്‍ട്ടിക്കു പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണു കെപിസിസി പ്രസിഡന്റ് വി എം സുധീരനെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. അടിമാലിയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് ഇടതു വലതുമുന്നണികളിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചത്.
വി എസിനെ പോരുകോഴിയാക്കി ഈഴവരെ വീഴ്ത്താനാണ് സിപിഐ.എം നീക്കം. അധികാരത്തിലെത്താന്‍ വേണ്ടി സിപിഐ.എം. എന്തും ചെയ്യും. വി എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുകയാണ്. ഈഴവനെ തകര്‍ക്കാന്‍ പിണറായിയും അച്യുതാനന്ദനും ഒന്നിച്ചെത്തുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
സിപിഐ.എം നേതൃത്വത്തിന്റെ ശത്രുവായ അച്യുതാനന്ദനെ തന്നെ തെറി പറയാന്‍ വേണ്ടി മാത്രം നേതൃത്വം ഇറക്കിവിട്ടിരിക്കുകയാണ്. ഈഴവര്‍ക്ക് മാത്രം ജാതി പറയാന്‍ പറ്റില്ല, ബാക്കി എല്ലാവര്‍ക്കും ആകാമെന്നാണ് എല്ലാവരുടേയും നിലപാട്. മുസ്ലിം ലീഗ് ഒരു സമുദായത്തിന്റെ മാത്രം പാര്‍ട്ടിയാണ്. ക്രിസ്ത്യാനികളുടെ മാത്രം പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇപ്പോള്‍ കാന്തപുരം പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്നു. തൃശൂര്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉണ്ടാക്കാനും പോകുന്നു. ആര്‍ക്കും പരാതി ഇല്ല, ഈഴവന്‍ മാത്രം ജാതി പറയാന്‍ പാടില്ല. ഇത് എവിടുത്തെ നിയമമാണെന്നും വെള്ളാപ്പള്ളി ചോദിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ കഴിഞ്ഞ വര്‍ഷത്തെ ഗുരു സമാധി ദിന പേപ്പറും ഈ വര്‍ഷത്തെ പേപ്പറും എടുത്ത് നോക്കിയാല്‍ യഥാര്‍ഥ കാര്യം അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ദേശാഭിമാനിയില്‍ ദിവസവും ഗുരുവാണ്. ഗുരുവില്ലാത്ത ദിവസമില്ല. ഈ പൊളിറ്റ് ബ്യൂറോ മെമ്പര്‍മാര്‍ എന്നാണ് ഗുരു സമാധിയില്‍ പോകാന്‍ തുടങ്ങിയതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
അതോസമയം നികൃഷ്ട ചെയ്തികള്‍ കാട്ടുന്ന വ്യക്തി വെള്ളാപ്പള്ളി നടേശനാണെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പാര്‍ട്ടിക്കുപോലും വേണ്ടാത്ത നികൃഷ്ട ജീവിയാണു സുധീരനെന്നു വെള്ളാപ്പള്ളി പരിഹസിച്ചതിനു മറുപടി പറയുകയായിരുന്നു സുധീരന്‍.
എസ്എന്‍ഡിപിയെ സംഘപരിവാര്‍ ധര്‍മ പരിപാലന യോഗമാക്കി മാറ്റുകയാണു വെള്ളാപ്പള്ളി നടേശനെന്നു സുധീരന്‍ പറഞ്ഞു. ബിജെപിയുടെ കേരളത്തിലെ വര്‍ഗീയ ഏജന്റാകാന്‍ എസ്എന്‍ഡിപി ശ്രമിക്കുകയാണ്. നികൃഷ്ടമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളാണു വെള്ളാപ്പള്ളി. നികൃഷ്ട ജീവിയെന്ന പദം അദ്ദേഹത്തിനാണു ചേരുന്നത്. സ്വന്തം പട്ടം വെള്ളാപ്പള്ളി മറ്റുള്ളവര്‍ക്ക് നല്‍കരുതെന്നും സുധീരന്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha
























